Malayalam Breaking News
ദുല്‍ഖറിന് എല്ലാം അറിയാം; പ്രതാപ് പോത്തനുമായുള്ള പ്രശ്നം തുറന്നു പറഞ്ഞ് അഞ്ജലി മേനോന്
ദുല്‍ഖറിന് എല്ലാം അറിയാം; പ്രതാപ് പോത്തനുമായുള്ള പ്രശ്നം തുറന്നു പറഞ്ഞ് അഞ്ജലി മേനോന്
ദുല്‍ഖറിന് എല്ലാം അറിയാം; പ്രതാപ് പോത്തനുമായുള്ള പ്രശ്നം തുറന്നു പറഞ്ഞ് അഞ്ജലി മേനോന്
അഞ്ജലി മേനോന്റെ തിരക്കഥയില്‍ പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിന്നു. എന്നാല്‍ പിന്നീടൊരവസരത്തില്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടു എന്ന വാര്‍ത്തയാണ് പ്രേക്ഷകര്‍ കേട്ടത്. ഇതുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സത്യാവസ്ഥ വെളിപ്പെടുത്തി അഞ്ജലി മേനോന് രംഗത്തെത്തി.
ചിത്രത്തില്‍ നിന്നും താനാണ് പിന്മാറിയതെന്ന് അഞ്ജലി മേനോന് പറയുന്നു. ബന്ധപ്പെട്ടവര്‍ക്കെല്ലാം സത്യമറിയാം, വിവാദങ്ങളുണ്ടാകുന്നതിനും രണ്ടുമാസം മുമ്പ് തന്നെ വിട്ടിരുന്നു. അന്നേ മറന്നു കളഞ്ഞ സംഭവമാണ്. അതിനാല്‍ തന്നെ പ്രതികരിക്കണമെന്ന് തോന്നിയില്ല. എന്തിനാണ് വെറുതെ തര്‍ക്കിക്കുന്നത്. വലിയ ആശയമായിരുന്നു. നിരാശയില്ല. നന്നായി എന്നാണ് തോന്നലെന്നും അഞ്ജലി പറയുന്നു.
ദുല്‍ഖറിന് എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി അറിയാമെന്നും അഞ്ജലി മേനോന് വ്യക്തമാക്കി. ഞങ്ങള്‍ തമ്മില്‍ അതിനെ കുറിച്ച് സംസാരിച്ചിരുന്നു. സംവിധായകന് എന്ന നിലയില്‍ പൂര്‍ണ്ണതൃപ്തി നല്കുന്ന തിരക്കഥയ്ക്കൊപ്പമാണ് ഇതുവരെ സംവിധാനം ചെയ്ത സിനിമകള്‍ ഒരുക്കിയിട്ടുള്ളത്. സ്വയം സമ്മര്‍ദ്ദമുണ്ടാക്കി ഒരു മോശം സിനിമ ചെയ്യാന്‍ എനിക്ക് പറ്റില്ല. പണത്തിന് വേണ്ടി ഒരിക്കലും സിനിമ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. എന്നാല്‍ തിക്കഥ ഇഷ്ടമാകാത്തതിനാലാണ് സിനിമ ഉപേക്ഷിച്ചതെന്ന് പ്രതാപ് പോത്തന് മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.
കൂടുതല്‍ വായിക്കുവാന്‍-
Anjali Menon about Prathap Pothen issue
