Connect with us

മോഹൻലാലിന്റെ പിന്നാലെ അഞ്ജലി മേനോനോനും ! സിനിമ റിവ്യൂ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ – അഞ്ജലി മേനോൻ !

Movies

മോഹൻലാലിന്റെ പിന്നാലെ അഞ്ജലി മേനോനോനും ! സിനിമ റിവ്യൂ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ – അഞ്ജലി മേനോൻ !

മോഹൻലാലിന്റെ പിന്നാലെ അഞ്ജലി മേനോനോനും ! സിനിമ റിവ്യൂ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ – അഞ്ജലി മേനോൻ !

സിനിമ എങ്ങിനെയാണ് ചെയ്യുന്നത് പഠിച്ചിട്ട് വേണം സിനിമ റിവ്യൂ ചെയ്യാൻ പാടുള്ളു എന്ന് സംവിധായിക അഞ്ജലി മേനോൻ. സിനിമാ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളും അതിന്റെ പ്രോസസ്സും പഠിച്ചു മനസിലാക്കിയ ശേഷം റിവ്യൂ ചെയ്യുന്നത് എല്ലാർക്കും ഗുണകരമാകുമെന്ന് അഞ്ജലി പറഞ്ഞു.

ഫിലിം കമ്പാനിയൻ എന്ന ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് അഞ്ജലി മേനോൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.ഒരു സിനിമ കണ്ട് തീരും മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ കമന്റ്‌ പറയുന്നതും എഡിറ്റിംഗ് നെ കുറിച്ച് പഠിക്കാതെ ലാഗ് ഉണ്ടെന്ന് പറയുന്നതും ശരിയല്ല.

ഇതിനു മറുപടിയുമായി സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ പ്രതികരിച്ചു. മുമ്പ് മോഹൻലാലും സംവിധായകൻ റോഷൻ ആൻഡ്രൂസും സമാന രീതിയിൽ പറഞ്ഞിരുന്നു. അവര്‌ പറഞ്ഞതുകൂടി ചേർത്ത്, അന്ന് ഹൈദരാബാദിൽ‌ നിന്നും പിന്നീട് കൊറിയയിൽ നിന്നുമുയർന്ന അതേ ശബ്ദം തന്നെയെന്ന് അ‍ഞ്ജലി മേനോൻ്റെയും എന്നാണ് ആരാധകർ പറയുന്നത്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമൺ’ നവംബർ 18ന് സോണി ലൈവിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. നദിയ മൊയ്തു, നിത്യ മേനന്‍(നോറ), പാര്‍വ്വതി തിരുവോത്ത്(മിനി), പത്മപ്രിയ(വേണി), സയനോര ഫിലിപ്പ്(സയ), അര്‍ച്ചന പത്മിനി(ഗ്രേസി), അമൃത സുഭാഷ്(ജയ) എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇം​ഗ്ലീഷിലാണ് ചിത്രം എത്തുന്നത്. ആര്‍എസ്‍വിപി മൂവീസ്, ഫ്ലൈയിം​ഗ് യൂണികോണ്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളിലാണ് വണ്ടര്‍ വുമണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top