Connect with us

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിക്കുന്ന വികെ പ്രകാശിന്റെ സോഷ്യൽ ത്രില്ലർ ‘ലൈവ്’ !

Movies

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിക്കുന്ന വികെ പ്രകാശിന്റെ സോഷ്യൽ ത്രില്ലർ ‘ലൈവ്’ !

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിക്കുന്ന വികെ പ്രകാശിന്റെ സോഷ്യൽ ത്രില്ലർ ‘ലൈവ്’ !

നവ്യ നായർ നായികയായ ‘ഒരുത്തി’ എന്ന സിനിമ നിരവധി പ്രേക്ഷക പ്രശംസ നേടിയതും ബോക്സ് ഓഫിസ് ഹിറ്റുമായിരുന്നു. ഒരുത്തിക്ക് ശേഷം വി കെ പ്രകാശും എഴുത്തുകാരൻ എസ് സുരേഷ് ബാബുവും മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ‘ലൈവ്’ എന്ന സോഷ്യൽ ത്രില്ലർ ചിത്രം ഒരുക്കുന്നു..

മംമ്ത മോഹൻദാസിന്റെ ജന്മദിനത്തിൽ, ‘ലൈവ്’ ന്റെ നിർമ്മാതാക്കൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. ‘ഒരുത്തി’ പോലെ തന്നെ സമകാലികവും സാമൂഹിക പ്രസക്തിയുള്ളതുമായ വിഷയം കൈകാര്യം ചെയ്യുന്ന ഒരു ത്രില്ലറാണ് ഈ ചിത്രമെന്ന് പറയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ വന്ന ടൈറ്റിൽ പോസ്റ്ററിന് സിനിമ പ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ഈ വർഷം നവംബർ 18 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ശക്തമായ സാങ്കേതിക വശവും ചിത്രത്തിനുണ്ട്. രണ്ട് തവണ ദേശീയ അവാർഡ് ജേതാവായ നിഖിൽ എസ് പ്രവീൺ ക്യാമറയും സുനിൽ എസ് പിള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രശസ്ത സംഗീതസംവിധായകൻ അൽഫോൺസ് സംഗീതവും ദുന്ധു രഞ്ജീവ് കലാസംവിധാനവും നിർവ്വഹിക്കുന്നു. ആശിഷ് കെ ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത എ ജോർജ് സൗണ്ട് ഡിസൈനർ.

മേക്കപ്പ് കൈകാര്യം ചെയ്യുന്നത് രാജേഷ് നെന്മാറയാണ്. ആദിത്യൻ വസ്ത്രാലങ്കാരം . ജിത്ത് പിരപ്പനംകോട് പ്രൊഡക്ഷൻ കൺട്രോളറും ലിജു പ്രഭാകർ കളറിസ്റ്റുമാണ് . മാ മി ജോ യ്ക്കാണ് ണ് ഡിസൈനുകളുടെ ചുമതല. മാർക്കറ്റിംഗും കമ്മ്യൂണിക്കേഷനും സംഗീത ജനചന്ദ്രനാണ്.

More in Movies

Trending

Recent

To Top