Malayalam
അവൾ എന്റെ ഫ്രെയിമിൽ വന്നാൽ കട്ട് പറയാൻ ഞാൻ മറക്കും;അഞ്ജലി മേനോൻ
അവൾ എന്റെ ഫ്രെയിമിൽ വന്നാൽ കട്ട് പറയാൻ ഞാൻ മറക്കും;അഞ്ജലി മേനോൻ
Published on
അവൾ എന്റെ ഫ്രെയിമിൽ വന്നാൽ കട്ട് പറയാൻ ഞാൻ മറക്കുമെന്ന് സംവിധായിക അഞ്ജലി മേനോൻ. നിത്യ മേനോന് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് കുറിച്ചതാണിത് .നിത്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഞ്ജലി ജന്മദിനാശംസകൾ നേർന്നത്.
“നിത്യയുടെ കൂടെ ജോലി ചെയ്തപ്പോഴെല്ലാം എനിക്കീ പ്രശ്നം ഉണ്ടായിരുന്നു , അവൾ എന്റെ ഫ്രെയിമിൽ വന്നാൽ കട്ട് പറയാൻ ഞാൻ മറക്കും. ഈ ജന്മദിനത്തിൽ നിന്റെ ധൈര്യവും കഴിവുമെല്ലാം പകർത്താൻ പറ്റുന്ന ഫ്രെയിമുകൾ നിനക്ക് ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ..ഒരുപാട് സ്നേഹം സുന്ദരി. പിറന്നാളാശംസകൾ” അഞ്ജലി മേനോൻ കുറിച്ചു.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിൽ നിത്യ വേഷമിട്ടിട്ടുണ്ട്. നടാഷ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തിൽ എത്തിയത്
anjali menon
Continue Reading
You may also like...
Related Topics:Anjali Menon
