Tamil
വിവാഹം മുടങ്ങിയെന്ന അഭ്യൂഹങ്ങൾ വെറുതെ ! വിശാലിന് പിറന്നാൾ ആശംസിച്ച് ഭാവി വധു അനീഷ !
വിവാഹം മുടങ്ങിയെന്ന അഭ്യൂഹങ്ങൾ വെറുതെ ! വിശാലിന് പിറന്നാൾ ആശംസിച്ച് ഭാവി വധു അനീഷ !
By
മുൻ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത് വിശാലന്റെ വിവാഹത്തെ മുടങ്ങി എന്നതായിരുന്നു. നടി അനിഷയുമായ് നിശ്ചയിച്ച വിവാഹം മുടങ്ങിയെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അനീഷ വിശാലുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതോടെയാണ്.
എന്നാൽ വിശാലിന്റെ ജന്മദിനത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് അനിഷ . തമിഴ് നടന് വിശാലിന്റെ ജന്മ ദിനത്തില്‍ ആരാധകര്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ ആശംസകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് വിശാലിന്റെ ഭാവി വധു അനിഷയുടെ ജന്മദിനാശംസ. അനിഷ റെഡ്ഡി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വിശാലിന് ആശംസകള്‍ അറിയിച്ചത്.
‘പിറന്നാള്‍ ആശംസകള്‍.. തിളങ്ങാനായി ജനിച്ചവനാണ് നിങ്ങള്‍… എന്നെന്നും നിങ്ങളുടെ സ്നേഹവും സൗന്ദര്യവും ഞാന്‍ എന്നും മനസ്സില്‍ സൂക്ഷിക്കും. .. മുന്നോട്ടും നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെ എന്ന് ഞാന്‍ വിശ്വസിക്കുന്നു.. എന്നും സ്നേഹം..’
വിശാലുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അനിഷ ഇങ്ങനെ കുറിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹം വേണ്ടെന്ന് വച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയിലാണ് അനിഷയുടെ ആശംസ എന്നതാണ് ശ്രദ്ധേയം.
ഇക്കഴിഞ്ഞ മാര്‍ച്ച് 16നായിരുന്നു വിശാലും അനിഷയും തമ്മിലുള്ള വിവാഹ നിശ്ചയം. ഒക്ടോബറില്‍ വിവാഹം നടക്കുമെന്നായിരുന്നു സൂചന.
Anisha wishing happy birthday to vishal
