Actress
മഞ്ജുവിന്റെ വിവാഹത്തിന് ഒരുക്കുമ്പോള്‍ വളരെ സങ്കടമായിരുന്നു, ആരുടെ കല്യാണത്തിന് ചെന്നിട്ടും ഇങ്ങനെ സങ്കടം തോന്നിയിട്ടില്ല; തുറന്ന് പറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില
മഞ്ജുവിന്റെ വിവാഹത്തിന് ഒരുക്കുമ്പോള്‍ വളരെ സങ്കടമായിരുന്നു, ആരുടെ കല്യാണത്തിന് ചെന്നിട്ടും ഇങ്ങനെ സങ്കടം തോന്നിയിട്ടില്ല; തുറന്ന് പറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.
ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
പ്രായം നാല്‍പത്തിനാല് ആയിയെങ്കിലും മഞ്ജുവിനെ കണ്ടാല്‍ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം. ഇപ്പോഴും യൗവ്വനം നിലനിര്‍ത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നില്‍ക്കുന്ന മഞ്ജു എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും മഞ്ജു മുന്നില്‍ തന്നെയാണ്.
വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച മഞ്ജു വളരെ വര്‍ഷങ്ങളുടെ ഗ്യാപ്പിന് ശേഷമാണ് തിരികെ വന്നത്. മറ്റുള്ള നടിമാരുടെ രണ്ടാം വരവ് പോലെയായിരുന്നില്ല മഞ്ജുവിന്റേത്. ബാക്ക് വിത്ത് എ ബാങ് എന്ന ടേം മഞ്ജുവിന്റെ കാര്യത്തില്‍ നന്നായി ചേരും. രണ്ടാം വരവില്‍ ഉയര്‍ച്ചയല്ലാതെ മഞ്ജുവിന്റെ കരിയര്‍ ഗ്രാഫ് താഴ്ന്നിട്ടില്ല. ഇപ്പോള്‍ തമിഴില്‍ അടക്കം തിരക്കുള്ള നായികയായി മഞ്ജു മാറി കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ മഞ്ജു വാര്യരെ വിവാഹത്തിനൊരുക്കിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില ഇതേ കുറിച്ച് പറഞ്ഞത്. ‘എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയായിരുന്നു മഞ്ജു. മഞ്ജുവിന്റെ വളരെ ചുരുക്കം സിനിമ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളു. മഞ്ജുവിനെ ഒരു മാഗസിന് വേണ്ടി ഒരിക്കാന്‍ വേണ്ടി കിരീടം ഉണ്ണിയുടെ ഭാര്യ എന്നെ വിളിച്ചു. വലിയ ആര്‍ട്ടിസ്റ്റായിട്ടില്ല നാളത്തെ വലിയ താരമായേക്കും നല്ലൊരു കുട്ടിയാണെന്ന് പറഞ്ഞു.
എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. മഞ്ജുവിന് അങ്ങനെ ഒരുക്കത്തോട് വലിയ താല്‍പര്യമില്ല, ഷോപ്പിംഗിന് പോവാനും. അമ്മ പറയും ഞാന്‍ മേടിച്ച് കൊടുക്കുന്നത് എന്താണോ അതിടുമെന്ന്. മഞ്ജു വളരെ സിന്‍സിയറായ ആളാണ്. അടുത്ത് കഴിഞ്ഞാല്‍ മഞ്ജുവിന് നല്ല സ്‌നേഹമാണ്. മഞ്ജുവിന്റെ കല്യാണത്തിന് ഞാനേ ഒരുക്കുള്ളൂ എന്ന് അന്ന് ചുമ്മാ പറഞ്ഞിരുന്നു.
‘കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ മഞ്ജു വിളിച്ചു. കല്യാണം കഴിഞ്ഞ് റിസപ്ഷനായിരുന്നു. അനിലാന്റി വന്ന് ഒരുക്കണമെന്ന് പറഞ്ഞു. എനിക്ക് സത്യം പറഞ്ഞാല്‍ ഒരു മിക്‌സ്ഡ് ഫീല്‍ ആയിരുന്നു. ഒരുക്കാന്‍ സന്തോഷമായിരുന്നു. പക്ഷെ മഞ്ജു സിനിമയില്‍ നിന്ന് പോവുന്നതോര്‍ത്ത് ഭയങ്കര വല്ലാത്തൊരു സങ്കടമായിരുന്നു. എന്താണെന്നറിയില്ല. ആരുടെ കല്യാണത്തിന് ചെന്നിട്ടും സങ്കടം തോന്നിയിട്ടില്ല.
ഒരുക്കി തിരിച്ച് വന്നപ്പോഴും സങ്കടമായിരുന്നു. സിനിമയില്‍ ഇത്രയും നല്ലൊരു ആളെ നഷ്ടപ്പെടുകയല്ലേ എന്ന് ഫീലിംഗുണ്ടായിരുന്നു. അത് കഴിഞ്ഞ് മഞ്ജു രണ്ടാമത് വന്നപ്പോള്‍ ഞാന്‍ പറഞ്ഞു എന്തോയൊരു സന്തോഷമെന്ന്. ഇപ്പോള്‍ അവര്‍ക്ക് അവരുടേതായ തിരക്കുകളാണ്. എപ്പോഴും നമ്മളുടെ അടുത്തേയ്ക്ക് വരേണ്ട ആവശ്യമില്ലെന്നും അനില ജോസഫ് പറഞ്ഞു.
ഇന്നത്തെ കാലത്തെ പോലെ ആയിരുന്നില്ല പണ്ട്. ഇന്ന് ഇഷ്ടം പോലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഇവിടെ ഉണ്ട്. മുടി ചെയ്യാന്‍ ഒരാള്‍, മുഖം ചെയ്യാന്‍ ഒരാള്‍ അങ്ങനെയൊക്കെ. കൂടാതെ മിക്കവരും ഡോക്ടറുടെ അടുത്ത് പോയിട്ടാണ് പലരും സ്‌കിന്‍ ട്രീറ്റ്‌മെന്റുകള്‍ എല്ലാം ചെയ്യുന്നത്. പണ്ട് എല്ലാം നാച്ചുറല്‍ സംഗതികളായിരുന്നു. അന്ന് ഇന്നത്തെ പോലെയല്ല മേക്കപ്പ് സാധനങ്ങളൊക്കെ ഒരു ചെറിയ ബാഗില്‍ ആയിരുന്നു. ലിപ്സ്റ്റിക്, ലിപ് ഗ്ലോസ്, ഐ ഷാഡോ, കണ്ണെഴുതാന്‍ കാജല്‍, ഐബ്രോ പെന്‍സില്‍, കുറച്ച് സ്ലൈഡുകളൊക്കെയുണ്ടെങ്കില്‍ ധാരാളം. കാരണം ഇതൊന്നും ചെയ്യാത്തവരാണ് സാധാരണ വരുന്നവെന്നും അനില ജോസഫ് പറയുന്നു.
മാത്രമല്ല, പാര്‍വതിയെയും ജയറാമിനെ കുറിച്ചും അനില പറഞ്ഞിരുന്നു. അന്ന് പാര്‍വതിയുടെ മുഖത്ത് മേക്കപ്പ് ഇട്ടപ്പോള്‍ നല്ല മാറ്റമുണ്ടായെന്നും പിന്നീട് പാര്‍വതിയുടെയും ജയറാമിന്റെയും വിവാഹത്തിന് മേക്കപ്പ് ഇടാനായി തന്നെ വിളിച്ചെന്നും അനില പറയുന്നു. സിനിമാ പ്രേമികള്‍ ആഘോഷമാക്കിയ വിവാഹമായിരുന്നത് കൊണ്ട് തന്നെ ഗുരുവായൂര്‍ വെച്ച് നടന്ന വിവാഹം കാണാന്‍ നിറയെ ആളുകള്‍ ആയിരുന്നെന്നും കല്യാണം കാണാന്‍ മരത്തിന്റെ മുകളില്‍ വരെ കയറി നിന്നവരുണ്ട്.
ഞാന്‍ ആദ്യമായിട്ട് ഒരുക്കിയതും വലിയ ഫിലിം സ്റ്റാര്‍ ആയി വന്നതും പാര്‍വതിയാണ്. പുള്ളിക്കാരി ഇടക്ക് അത് എന്നോട് പറയും. പാര്‍വതിയുടെ മുഖത്ത് ചെയ്ത് കഴിഞ്ഞപ്പോള്‍ നല്ലൊരു മാറ്റം ഉണ്ടായിരുന്നു. അതിനു ശേഷം ഞാനും പാര്‍വതിയും വളരെ ക്ലോസായി. ഇന്നും പര്‍വതിയുമായി നല്ല ബന്ധമുണ്ടെന്ന് അനില പറഞ്ഞു.
