Connect with us

തനിക്ക് കിട്ടുന്നതിനേക്കാള്‍ സ്വീകാര്യത സണ്ണി ലിയോണിന് കിട്ടുന്നു, കാരണം!!; തുറന്ന് പറഞ്ഞ് ഷക്കീല

Bollywood

തനിക്ക് കിട്ടുന്നതിനേക്കാള്‍ സ്വീകാര്യത സണ്ണി ലിയോണിന് കിട്ടുന്നു, കാരണം!!; തുറന്ന് പറഞ്ഞ് ഷക്കീല

തനിക്ക് കിട്ടുന്നതിനേക്കാള്‍ സ്വീകാര്യത സണ്ണി ലിയോണിന് കിട്ടുന്നു, കാരണം!!; തുറന്ന് പറഞ്ഞ് ഷക്കീല

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ നടി ഷക്കീല പങ്കെടുക്കാനെത്തിയത്. അടുത്തിടെ കോഴിക്കോട് മാളില്‍ ഒരു സിനിമ പ്രമോഷന് എത്താനിരുന്ന നടിയെ വിലക്കിയത് വാര്‍ത്തയായിരുന്നു. അന്ന് വിഷമത്തോടെ കേരളത്തില്‍ നിന്ന് മടങ്ങിയ ഷക്കീലയെ പിന്നീട് കാണുന്നത് കൊച്ചിയില്‍ വെച്ചാണ്.

ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഒരു ാമധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘എന്റെ സിനിമകള്‍ കണ്ടില്ലെങ്കിലും ആണുങ്ങള്‍ സ്വ യംഭോഗം ചെയ്യില്ലേ. ആരും അതൊന്നും ശ്രദ്ധിക്കില്ല. ആര്‍ക്കും അതൊന്നും വിഷയമല്ല. എന്നെ ഇങ്ങനെ ബോള്‍ഡ് ആക്കിയത് കാലം തന്നെയാണ്. ഞാന്‍ ഇന്നും കോടമ്പക്കത്ത് വളരെ ചെറിയ കുടുംബത്തില്‍ ജനിച്ച കുട്ടി തന്നെയാണ്.

എന്റെ മനസൊക്കെ അങ്ങനെ തന്നെയാണ്. ഞാന്‍ വളര്‍ന്നപ്പോള്‍ ബോള്‍ഡ് ആയതാണ്. എനിക്ക് എന്റെ കുടുംബത്തെ പോറ്റണമെന്ന ഉത്തരവാദിത്തം ഉള്ളത് കൊണ്ട് ഞാന്‍ ഇങ്ങനെയുള്ള സിനിമകള്‍ ചെയ്തതാണ്. ഇന്ന് എന്നോട് എന്തിനാണ് അത് ചെയ്തത്, എന്തിനാണ് ഇത് ചെയ്തത് എന്നൊക്കെ ചോദിക്കാറുണ്ട്. ഒരു ദിവസം ഞാന്‍ അങ്ങ് പൊട്ടിത്തെറിക്കുകയായിരുന്നു. അതിന് ഞാന്‍ ഒരിക്കെ മറുപടി കൊടുത്തു. അതോടെ അത് നിന്നു.

ശരിക്കും ആരാണ് അതിനെ കുറിച്ച് ചിന്തിക്കുക. സണ്ണി ലിയോണ്‍ ചിന്തിക്കാറുണ്ടോ. എന്റെ സിനിമ കണ്ട് ആണുങ്ങള്‍ അത് ചെയ്യുമോ എന്നൊക്കെ അവര്‍ ആലോചിക്കുമോ. ഇല്ലല്ലോ. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നു. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ’ എന്നും ഷക്കീല പറഞ്ഞു. തനിക്ക് കിട്ടുന്നതിനേക്കാള്‍ സ്വീകാര്യത സണ്ണി ലിയോണിന് കിട്ടുന്നതിനെ കുറിച്ചും ഷക്കീല സംസാരിക്കുന്നുണ്ട്.

ഞാന്‍ ചെയ്യുന്ന സമയത്ത് സോഷ്യല്‍ മീഡിയ ഒന്നും അത്രയ്ക്കില്ല. ഞാന്‍ ആര് എന്തെന്ന് പോലും ആര്‍ക്കും അറിയില്ല. എന്നാല്‍ സണ്ണി ലിയോണ്‍ വന്നപ്പോള്‍ സോഷ്യല്‍ മീഡിയ ഉണ്ട്. അവര്‍ ആര് എന്തെന്നെല്ലാം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് ആഘോഷിക്കപ്പെടുന്നത്. അതില്‍ തെറ്റൊന്നുമില്ല.

എന്റെ സമയത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നില്ല. എന്റെ സിനിമകള്‍ ആയിരുന്നു യുവാക്കള്‍ക്കും പുരുഷന്മാര്‍ക്കും പ്രായമായ ആളുകള്‍ക്ക് പോലും ഉണ്ടായിരുന്ന ഏക വിനോദം. ഇത് രണ്ടും രണ്ട് കാലഘട്ടമാണ്. അതില്‍ എനിക്ക് വിഷമം ഒന്നുമില്ല എന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ എന്റെ ഇമേജ് ആക്കി മാറിയിട്ടുണ്ട്. തമിഴില്‍ വിജയ് ടിവിയില്‍ കുക്ക് വിത്ത് കോമാളി എന്ന് പറഞ്ഞ് ഞാന്‍ ഒരു ഷോ ചെയ്തിരുന്നു. അതിന് ശേഷം എല്ലാവരും എന്നെ അമ്മ എന്ന് വിളിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ ഞാന്‍ പുറത്തൊക്കെ പോകുമ്പോള്‍ ചെറിയ കുട്ടികള്‍ പോലും മമ്മി എന്ന് വിളിച്ച് വരാറുണ്ട്. ഇപ്പോള്‍ അങ്ങനെ ആയി. മുന്‍പ് ഞാന്‍ പുറത്തിറങ്ങില്ലായിരുന്നു. എല്ലാം ഓണ്‍ലൈനില്‍ കിട്ടും. എന്നെ സഹായിക്കാന്‍ ഒരുപാട് കുട്ടികളുണ്ട്. എന്തെങ്കിലും തീര്‍ന്ന് പോയെന്ന് അറിഞ്ഞാല്‍ അവരെ വിളിക്കും. വീട്ടില്‍ ഈ സാധനം ഇല്ലെന്ന് പറഞ്ഞാല്‍ അവര്‍ വാങ്ങിച്ചു കൊണ്ടുവന്ന് തരും.

പുറത്ത് പോകുമ്പോള്‍ സെല്‍ഫി എടുക്കാനൊക്കെ ആളുകള്‍ വരും. അതെല്ലാം മാനേജ് ചെയ്യാന്‍ എളുപ്പമാണ്. നമ്മള്‍ ഈ ഫെയിമിന് വേണ്ടിയല്ലേ സിനിമയില്‍ വന്നത്. അപ്പോള്‍ ആളുകള്‍ ഇങ്ങനെ വരാന്‍ തുടങ്ങുമ്പോള്‍ അയ്യോ എനിക്ക് ക്രൗഡ് പറ്റില്ല ഇത് ശരിയാവില്ല എന്നൊന്നും പറയാന്‍ പാടില്ല എന്നും ഷക്കീല പറഞ്ഞു.

More in Bollywood

Trending