1200 കോടിക്ക് എഫ്എം റേഡിയോയും റിലയൻസ് കൈവിടുന്നു; അനിൽ അംബാനിയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്..
രാജ്യത്തെ പ്രമുഖ വ്യവസായികളില്‍ ഒരാളായ അനിൽ അംബാനി തന്റെ ഉടമസ്ഥതയിലുള്ള എഫ് എം റേഡിയോ വിൽക്കാനൊരുന്നുങ്ങുന്നു. കടുത്ത സാമ്പത്തിക ബാധ്യതയിലാണ് അനിൽ അംബാനിയെന്ന റിപ്പോർട്ടുകൾക്ക് തുടരുന്നതിനിടെയാണ് റിലയൻസ് ബ്രോഡ്കാസ്റ്റിങ്ങ് നെറ്റ് വർക്കിന് കീഴിലുള്ള എഫ് എം റേഡിയോ വിൽക്കാനൊരുങ്ങുന്നത്. ഏകദേശം 1200 കോടി രുപയുടെ ഇടപാടാണ് ഇതിലൂടെ നടക്കാൻ പോവുന്നതെന്ന് റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
അംബാനിയുടെ എന്റർടൈൻമൈൻ കമ്പനിയാണ് റിലയൻസ് ബ്രോഡ്കാസ്റ്റിങ്ങ് നെറ്റ് വർക്കിങ്ങ് ലിമിറ്റഡ്. ഇതിന് കീഴിലാണ് എഫ് എം റേഡിയോ ജാഗ്രൺ പ്രകാശൻ പ്രവർത്തിക്കുന്നത്. ഇതാണ് ഇപ്പോൾ അനിൽ അംബാനി കൈവിടുന്നത്. തികച്ചും രഹസ്യമായി നടന്ന ഇടപാട് സംബന്ധിച്ച് വരും ദിവസങ്ങളിൽ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.
അതേസമയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാചര്യത്തിലാണ് അനിൽ അംബാനി എഫ് എം റേഡിയോ ബിസിനസിൽ നിന്നും പിൻമാറുന്നതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ വായ്പ തിരിച്ചടവ് ഉള്‍പ്പെടെ മുടങ്ങിയ സാഹചര്യത്തിൽ റിലയൻസ് മൊബൈൽ സർവീസ് രംഗത്ത് നിന്നും അനിൽ അംബാനി പിൻമാറിയിരുന്നു. ഇതിന് പിന്നാലെ വ്യവസായത്തിൽ അനിൽ അംബാനിയുടെ ശക്തി കേന്ദ്രമായിരുന്ന അസറ്റ് മാനേജ്മെന്റിന്റെ ഷെയറുകളും അദ്ദേഹം കൈവിട്ടിരുന്നു. സഹഉടമായായ നിപ്പോൺ ലൈഫ് ഇൻഷുറൻസ് കമ്പനിക്കായിരുന്നു ഷെയറുകളുടെ ഒരു ഭാഗം കൈമാറിയത്.അംബാനിയുടെ ടെലി കമ്യൂണിക്കേഷൻ ലിമിറ്റഡിനെ ജപ്തിചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ റിലയൻസിന് കീഴിലുള്ള മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്ന പ്രതിരോധ രംഗത്തെ വ്യവസായ സഹകരണങ്ങളും നിർമാണമേലയും മറ്റ് വ്യവസായങ്ങളിലെ പ്രശ്നങ്ങൾ തീർക്കാൻ പാടുപെടുകയാണ്.
Anil-ambani-to-sell-radio-unit
