Sports
തന്റെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ആരാധകന് കൈമാറി റസ്സല്‍
തന്റെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ആരാധകന് കൈമാറി റസ്സല്‍
Published on
തന്റെ മാന്‍ ഓഫ് ദി മാച്ച് കൊല്‍ക്കത്തയിലെ ക്രിക്കറ്റ് ആരാധകനു നൽകിയിരിക്കുകയാണ് കൊൽക്കത്തയെ പരാജയത്തില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ച് കയറ്റിയ ആന്‍ഡ്രേ റസ്സല്‍.
സെറിബ്രല്‍ പ്ലാസി ബാധിതനായ ഹര്‍ഷുല്‍ ഗോയങ്കയെന്ന ഒരു ആരാധകനാണ് റസ്സല്‍ തന്റെ ഈ അവാര്‍ഡ് നല്‍കിയത്. കൊല്‍ക്കത്തയിലെ ഹോം മാച്ചുകളില്‍ സ്ഥിരം സാന്നിദ്ധ്യമായ ഹര്‍ഷുലിനെ മത്സരം ശേഷം ഏതെങ്കിലും കളിക്കാരന് പോയി കാണുക പതിവാണ്.
ഇന്നലെ റസ്സലിനായിരുന്നു ഊഴം. ഹര്‍ഷുലിനെ കാണാന്‍ പോയ റസ്സല്‍ തന്റെ അവാര്‍ഡ് അദ്ദേഹത്തിനു നല്‍കിയാണ് മടങ്ങിയത്. റസ്സലിന്റെ ഈ വീഡിയോ തങ്ങളുടെ ട്വിറ്ററിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പങ്കുവയ്ക്കുകയം ചെയ്തു.
andrew russell gifts his man of the match award to his fan
Continue Reading
Related Topics:andrew russell
