Malayalam
താൽപര്യമില്ലെങ്കിൽ അവൾ വേറെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കട്ടെ;അഞ്ജലി അമീറിന് അനസിന്റെ മറുപടി!
താൽപര്യമില്ലെങ്കിൽ അവൾ വേറെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കട്ടെ;അഞ്ജലി അമീറിന് അനസിന്റെ മറുപടി!
ലിവിങ് ടുഗദെറില് കൂടെയുണ്ടായ ആള് വഞ്ചിച്ചു എന്നാരോപിച്ച് നടി അഞ്ജലി അമീർ രംഗത്തെത്തിയ വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്.ലിവിങ് ടുഗദറിൽ കൂടയുണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു അഞ്ജലി അമീറിന്റെ പരാതി. ഒരുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്ന് അഞ്ജലി ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു.എന്നാൽ ഇപ്പോളിതാ ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് അനസ്.
‘താൽപര്യമില്ലെങ്കിൽ അവൾ വേറെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കട്ടെ. എന്റെ കൂടെ താമസിക്കണ്ട. എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്. ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാൻ ഇതിനൊക്കെ നിന്നുകൊടുത്തത്. അഞ്ജലിയെ സുഹൃത്തുക്കൾ വഴി തെറ്റിക്കുകയാണ്. ’–അനസ് മനോരമ ന്യൂസിനോട് പറഞ്ഞു.
‘തന്റെ ഇഷ്ടങ്ങൾ പോലും അനസ് പരിഗണിക്കാറില്ല. കോളജിലും തൊഴിലിടങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാനോ സുഹൃത്തുക്കളോട് അടുത്തിടപഴകാനോ അനസ് സമ്മതിക്കാറില്ല. പല തവണ ഇറങ്ങിപ്പോയതാണ്. ഇപ്പോൾ ജീവിതം തന്നെ മടുത്തു. ഞങ്ങൾ ഒരുമിച്ച് താമസിച്ച വീട്ടിൽ നിന്നും ഇപ്പോൾ ഇറങ്ങിയിട്ട് പത്ത് ദിവസമായി. കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയാണ്. വാടയ്ക്ക് ഇപ്പോൾ വീടോ ഫ്ലാറ്റോ നോക്കുന്നു.’–അഞ്ജലി അമീർ പറഞ്ഞു.
രണ്ടു വർഷമായി അഞ്ജലിയും അനസും ഒരുമിച്ചായിരുന്നു താമസം. എന്നാൽ അനസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും ഒന്നിച്ചുള്ള ജീവിതം മതിയായെന്നും ചൂണ്ടിക്കാട്ടി നടി സമൂഹമാധ്യമങ്ങളിൽ ലൈവ് വിഡിയോ ചെയ്തിരുന്നു. അനസിൽ നിന്നും ഭീഷണി നേരിടുന്നതായും നടി ആരോപിച്ചിരുന്നു.തനിച്ചുള്ള ജീവിതത്തിൽ അഞ്ജലിക്കൊപ്പം കൂടിയ സുഹൃത്തായിരുന്നു അനു എന്ന അനസ്. അനസിനെതിരെയുള്ള അഞ്ജലിയുടെ ആരോപണം അടുത്ത സുഹൃത്തുക്കളെപ്പോലും ഞെട്ടിക്കുന്നായിരുന്നു.
anas reation against anjali ameer
