Movies
ആനന്ദം പരമാനന്ദം ഒടിടിയിലെത്തി
ആനന്ദം പരമാനന്ദം ഒടിടിയിലെത്തി
Published on
ഷാഫിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആനന്ദം പരമാനന്ദം ഒടിടിയിലെത്തി. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ആരംഭിച്ചരിക്കുന്നത്. ഇന്ദ്രൻസ്, ഷറഫുദ്ധീൻ, അജു വർഗീസ്, അനഘ നാരായണൻ, ബൈജു സന്തോഷ്, നിഷ സാരംഗ് തുടങ്ങി ഹാസ്യം കൈകാര്യം ചെയ്യാൻ വലിയ താരനിര തന്നെ സിനിമയിലുണ്ട്.
മദ്യപാനത്തിനടിമകളായ അച്ഛനും ഭർത്താവിനുമിടയിൽ കഷ്ടപ്പെടുന്ന അനുപമ എന്ന സ്ത്രീയുടെയും അവരുടെ അമ്മയുടെയും കഥയാണു പ്രാഥമികമായി ‘ആനന്ദം പരമാനന്ദം.’ മദ്യപരുടെ കുടുംബത്തിൽ സംഭവിക്കുന്ന കഥകൾ കാലങ്ങളായി സിനിമയും പോപ്പുലർ ഫിക്ഷനുമൊക്കെ ഒരു പ്രത്യേക രീതിയിൽ പറഞ്ഞു വയ്ക്കുന്നുണ്ട്.
സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സിന്ധുരാജാണ്. ഷാൻ റഹ്മാനാണ് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റിങ്ങ് വി സാജൻ എന്നിവർ ചെയ്യുന്നു.
Continue Reading
You may also like...
Related Topics:anandam paramanandam
