എന്റെ സുഹൃത്തുക്കളെ വിളിച്ച് നമിത വെളുക്കാന്‍ വേണ്ടി എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാറുണ്ട് . പറയാനുള്ളത് ഇത് മാത്രമാണ് ; നമിത
ജീവിതതത്തില്‍ ഒരു പുതിയ ഘട്ടം തുടങ്ങിയ സന്തോഷത്തിലാണ് നമിത പ്രമോദ്. സമ്മര്‍ ടൗണ്‍ എന്ന പേരില്‍ തുടങ്ങിയ റസ്റ്റോറന്റ് ആണ് നമിതയുടെ പുതിയ വിശേഷം. സിനിമ തിരക്കുകളില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്ത് ബിസിനസ്സ് തിരക്കുകളിലേക്ക് മാറി നമിത
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറാന്‍ നമിത പ്രമോദിന് സാധിച്ചിരുന്നു. ഇപ്പോഴിതാ വെളുക്കാന്‍ വേണ്ടി താന്‍ ട്രീറ്റ്‌മെന്റ് ചെയ്തുവെന്ന ആരോപണത്തിന് മറുപടി നല്‍കുകയാണ് നമിത പ്രമോദ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നമിത മനസ് തുറന്നത്.
പുതിയ തീരങ്ങള്‍ക്ക് ശേഷം നമിത വെളുക്കാന്‍ വേണ്ടി എന്തൊക്കയോ ചെയ്തുവെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് നമിത മറുപടി നല്‍കിയത്. ട്രീറ്റ്‌മെന്റ് എടുത്തു എന്നല്ലേ, എന്നോട് ഇപ്പോഴും ചോദിക്കാറുണ്ട്. എന്റെ സുഹൃത്തുക്കളെ വിളിച്ച് നമിത വെളുക്കാന്‍ വേണ്ടി എന്താണ് ചെയ്യുന്നതെന്ന്. കളറിലൊന്നും വലിയ കാര്യമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നേരിട്ട് കാണുമ്പോള്‍ അറിയാം ഞാന്‍ അത്ര വെളുത്തിട്ടൊന്നുമല്ല. എന്റേത് മോഡറേറ്റ് കളര്‍ ആണ്. ആ ടോണ്‍ എനിക്കിഷ്ടമാണെന്നാണ് നമിത പറയുന്നത്.
കുറേ പേര്‍ എന്റെയടുത്ത് ചോദിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഗ്രൗണ്ടില്‍ കളിച്ചും മറ്റും ടാനാകും. ഞാനൊന്നും ആ സമയത്ത് സണ്‍ സ്‌ക്രീനൊന്നും ഉപയോഗിച്ചിട്ടേയില്ല. പിന്നീട് കളറുള്ള സണ്‍ സ്‌ക്രീന്‍ ഉപയോഗിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സണ്‍ സ്‌ക്രീനോ ലിപ് ബാമോ ഉപയോഗിച്ചിട്ടില്ല. അതിനാല്‍ ഫൗണ്ടേഷനിട്ട ലുക്ക് കിട്ടാന്‍ ഈ സണ്‍ സ്‌ക്രീന്‍ ഇട്ട് പോകുമായിരുന്നു. അതാണ് ഞാന്‍ പണ്ട് സണ്‍ സ്‌ക്രീന്‍ ഇട്ടത്.
ആ സമയത്ത് അത് നോര്‍മലായിരുന്നു. എന്നെ അന്ന് അങ്ങനെ കണ്ടതു കൊണ്ടാണ് തോന്നുന്നത്. ആ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടി പറയുകയാണ് ഞാന്‍ ഒന്നും ചെയ്തിട്ടില്ല. പിന്നെ സ്‌ക്രീന്‍ കളറിലൊന്നും ഒരു കാര്യവുമില്ല. നമ്മളിവിടെ ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും മറ്റും പറയുകയാണ്, പക്ഷെ ഇപ്പോഴും അതൊക്കെയുണ്ടെന്നും താരം പറയുന്നു. പിന്നാലെ തനിക്കുണ്ടായൊരു അനുഭവവും നമിത പങ്കുവെക്കുന്നുണ്ട്.
പുള്ളിപ്പുളികളും ആട്ടിന്‍കുട്ടികളും ചെയ്യുന്ന സമയത്താണ്. അന്ന് ഞാന്‍ അത്ര കാര്യമായിട്ടൊന്നും എടുക്കാനായിട്ടില്ല. അന്നൊരിക്കല്‍ അതിലെ ഒരു ടെക്‌നീഷ്യന്‍ വേറൊരു ടെക്‌നീഷ്യനോട് നമിതയെ കണ്ടാല്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പോലെയുണ്ടെന്ന് പറഞ്ഞു. എനിക്ക് എന്താണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നതിന്റെ നിര്‍വചനം എന്ന് ഇപ്പോഴും മനസിലായിട്ടില്ല. അവരും അഭിനേതാക്കളാണ്.
അതെന്തിനാണ് അങ്ങനെ പറയുന്നത് എന്തിനാണെന്ന് ഓര്‍ത്ത് എനിക്ക് അന്ന് വിഷമം തോന്നി. പിന്നീട് ആ താരതമ്യം ചെയ്യല്‍ തന്നെ മോശമാണെന്ന് മനസിലായി. എല്ലാവര്‍ക്കും അവരവരുടേതായ ഭംഗിയുണ്ട്. അന്നെനിക്ക് പതിനഞ്ചോ പതിനാറോ വയസേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ എന്നെ എന്തിനാണ് അങ്ങനെ പറഞ്ഞതെന്നാണ് തോന്നിയത്. പക്ഷെ പിന്നീട് തോന്നി ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ. പുള്ളി പറഞ്ഞത് തെറ്റാണ്. ഇപ്പോഴത്തെ സ്വഭാവം ആണെങ്കില്‍ നേരിട്ട് ചോദിച്ചേനെ.
മൂന്ന് വര്‍ഷത്തെ അഭിമുഖത്തില്‍ എനിക്ക് പെട്ടെന്ന് വിഷമമാകും എന്ന് ഞാന്‍ പറഞ്ഞിരുന്നു. ട്രോളൊക്കെ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ എന്നെ അതൊന്നും ബാധിക്കാറില്ല. ഒരുപാട് കളിയാക്കുന്നത് എനിക്കിഷ്ടമില്ല. ചിലര്‍ ആവശ്യമില്ലാതെ കളിയാക്കും. ഞാന്‍ ആരേയും അങ്ങനെ കളിയാക്കാറില്ല. പണ്ടൊക്കെ ആരെങ്കിലും കളിയാക്കിയാല്‍ അവര്‍ പോയ ശേഷം കരയുമായിരുന്നു. എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിക്കുമായിരുന്നു. ഇപ്പോഴാണെങ്കില്‍ ചേട്ടാ, ചേച്ചീ നിര്‍ത്തിക്കോ എന്ന് പറയും. പ്രായം മാറുമ്പോഴുണ്ടാകുന്ന മാറ്റമാണെന്നും നമിത പറയുന്നു.