Connect with us

എന്റെ എന്ത് കാര്യവും ഞാന്‍ പങ്കിടുന്നത് കിച്ചുവിനോടാണ്; ബോയ്ഫ്രണ്ടിനെ ആദ്യമായി പരിചയപ്പെടുത്തി അമൃത

Movies

എന്റെ എന്ത് കാര്യവും ഞാന്‍ പങ്കിടുന്നത് കിച്ചുവിനോടാണ്; ബോയ്ഫ്രണ്ടിനെ ആദ്യമായി പരിചയപ്പെടുത്തി അമൃത

എന്റെ എന്ത് കാര്യവും ഞാന്‍ പങ്കിടുന്നത് കിച്ചുവിനോടാണ്; ബോയ്ഫ്രണ്ടിനെ ആദ്യമായി പരിചയപ്പെടുത്തി അമൃത

മിനി സ്‌ക്രീനിൽ ടോപ് റേറ്റിങ്ങിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ ശീതൾ എന്നാ കഥാപാത്രത്തിലൂടെ സീരിയൽ പ്രേമികളുടെ നിറഞ്ഞ കൈയ്യടി വാങ്ങിയെടുത്ത താരമാണ് അമൃത നായർ. ശീതൾ ആയി എത്തും മുൻപേ തന്നെ മിനി സ്‌ക്രീൻ പരമ്പരകളിലും സ്റ്റാർമാജിക്കിലും അമൃത എത്തിയിട്ടുണ്ട് .

ഇപ്പോള്‍ സൂര്യ ടിവിയിലെ പരമ്പരയില്‍ ആണ് അമൃത അഭിനയിച്ചു വരുന്നത്. കൗമുദി ചാനലിലെ ഹിറ്റ് പരമ്പരയിലും താരം അഭിനയിക്കുന്നുണ്ട്. സീരിയലിലെത്തും മുമ്പ് സെയില്‍സ് ഗേള്‍ ആയിരുന്നു അമൃത. പിന്നീടാണ് നടിയായി മാറുന്നതൊക്കെ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരമാണ് അമൃത. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ് അമൃത.

ഇപ്പോഴിതാ അമൃത പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ ബോയ്ഫ്രണ്ടിനെ അമൃത പരിചയപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

നമ്മളിന്ന് എന്റെ ബോയ്ഫ്രണ്ടിനെ കാണാന്‍ പോവുകയാണ്. കുറേക്കാലമായി ഞാന്‍ പരിചയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. പക്ഷെ അവനും കൂടെ സമ്മതാകണമല്ലോ. ഞങ്ങള്‍ നേരിട്ട് കണ്ടിട്ടും കുറച്ചായി. നേരിട്ട് കാണുകയും നിങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യാമെന്ന് കരുതി. പുള്ളിക്കാരന്റെ ഷോപ്പിലേക്കാണ് പോകുന്നത്. കിച്ചു എന്നാണ് നിക്ക് നെയിം എന്നും അമൃത പറയുന്നു. സര്‍പ്രൈസ് ആയതിനാല്‍ ഷോപ്പില്‍ കിച്ചു ഉണ്ടായിരുന്നില്ല. അതിനാല്‍ ആളേയും കാത്തിരിക്കുകയാണ് താരം വീഡിയോയില്‍.

പിന്നാലെ അദ്ദേഹം എത്തുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. വൈകാതെ തന്നെ ആളെ പരിചയപ്പെടുത്തുകയാണ് അമൃത. രാഹുല്‍ എന്നാണ് പേര്. ഞങ്ങള്‍ തമ്മില്‍ അറിയാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷമായി. എന്നെ അറിയുന്നവര്‍ക്ക് ആളെ മനസിലായിട്ടുണ്ടാകും. എന്റെ കരിയര്‍ തുടങ്ങിയ കാലത്താണ് കിച്ചുവിനെ പരിചയപ്പെടുന്നതെന്നാണ് അമൃത പറയുന്നത്.

ഞാന്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന കാലത്ത് തുടങ്ങിയ ബന്ധമാണ്. ഇപ്പോഴും നന്നായിട്ട് പോകുന്നു. രാഹുല്‍ എഞ്ചിനീയറാണ്. വിദേശത്തായിരുന്നു. ഇപ്പോള്‍ നാട്ടില്‍ ബിസിനസുമായിട്ടുണ്ട്. അച്ഛന്‍, ചേച്ചി, അമ്മ എന്നതായിരുന്നു കുടുംബം. ഈയ്യടുത്താണ് അച്ഛന്‍ മരിക്കുന്നതെന്നും താരം പറയുന്നുണ്ട്.

അന്നത്തെ അമൃതയ്ക്കും ഇന്നത്തെ അമൃതയ്ക്കും വലിയ മാറ്റങ്ങളൊന്നുമില്ല. ജാഡയൊന്നുമില്ലെന്നാണ് താരത്തെക്കുറിച്ച് സുഹൃത്ത് പറയുന്നത്. ഞാന്‍ ഒന്നുമല്ലാതിരുന്ന സമയത്താണ് കിച്ചുവിനെ കാണുന്നത്. എനിക്കെന്ത് വിഷമമുണ്ടെങ്കിലും ആദ്യം പറയുന്നത് കിച്ചുവിനോടായിരുന്നു. ഇപ്പോഴും അതങ്ങനെയാണ്. ഇപ്പോള്‍ എപ്പോഴും വിളിക്കലില്ലെങ്കിലും വിളിക്കുമ്പോള്‍ കുറേനേരം സംസാരിക്കുമെന്നാണ് അമൃത പറയുന്നത്.

എല്ലാത്തിനും എന്റെ കൂടെ തന്നെയുണ്ട്. അമ്മയും ചേച്ചിയുമായൊക്കെ ഞാനും നല്ല കൂട്ടാണ്. ഞങ്ങളുടെ രണ്ടു പേരുടേയും ഫാമിലുമായും നല്ല കൂട്ടാണ്. എന്റെ അമ്മയും കിച്ചുവും നല്ല കൂട്ടാണ്. ആദ്യമായിട്ടാണ് കിച്ചുവിനെ കുറിച്ച് ഒഫീഷ്യലായി പരിചയപ്പെടുത്തുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രണയം ഒന്നുമില്ല, പക്ഷേ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് കിച്ചു. എന്റെ എന്ത് കാര്യവും ഞാന്‍ പങ്കിടുന്നത് കിച്ചുവിനോടാണെന്നും അമൃത വീഡിയോയില്‍ പറയുന്നുണ്ട്.

നേരത്തെ, തനിക്ക് അഭിനയ ജീവിതത്തില്‍ എത്തിയപ്പോള്‍ ഒരുപാട് ഇന്‍സള്‍ട്ടുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് അമൃത തുറന്ന് പറഞ്ഞിരുന്നു. അഭിനയിക്കാന്‍ കൊള്ളില്ല, കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞു, ഒരുപാട് ചീത്ത കേട്ടിട്ടുണ്ട്. പബ്ലിക്കിന്റെ മുന്‍പില്‍ വച്ചു വരെ ഞാന്‍ ഇന്‍സള്‍ട്ടുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും താരം അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

അഭിനയത്തിലെന്നത് പോലെ സോഷ്യല്‍ മീഡിയയിലും താരമാണ് അമൃത. തന്റെ ചാനലിന് പുറമെ ഫോട്ടോഷൂട്ടുകളുമൊക്കെ പങ്കുവെക്കാറുണ്ട് അമൃത.

Continue Reading
You may also like...

More in Movies

Trending

Recent

To Top