ഭാര്യയെ വിളിച്ച് പ്രാങ്ക് ചെയ്ത ആനന്ദ് നാരായണന് കിട്ടിയ പണി കണ്ടോ ?
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയങ്കരനായ നടനാണ് ആനന്ദ് നാരായണന്. കുടുംബവിളക്ക് സീരിയലിലെ ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രത്തിലാണ് നടന് തിളങ്ങി നില്‍ക്കുന്നത്. ഇത് കൂടാതെ നിരവധി സീരിയലുകളില്‍ ആനന്ദ് അഭിനയിച്ചിട്ടുണ്ടെങ്കിലും അനിരുദ്ധിലൂടെയാണ് ജനപ്രീതി ലഭിക്കുന്നത്. ആദ്യം വില്ലന്‍ വേഷമായിരുന്നെങ്കിലും ഇപ്പോള്‍ നല്ലൊരു കഥാപാത്രമായി ഇത് മാറുകയും ചെയ്തു.
ആനന്ദിന്റെ യൂട്യൂബ് ചാനലിലൂടെ ഭാര്യയെയും മക്കളെയും എല്ലാം പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ എന്നത് പോലെ അറിയാം. ഭാര്യ മിനിയുടെ വിശേഷങ്ങള്‍ എല്ലാം ആനന്ദ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിന് ഇടയില്‍ ഭാര്യയെ ലൈവ് ആയി പ്രാങ്ക് ചെയ്തതിന്റെ ഷോര്‍ട്ട് വീഡിയോ നടന് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചരിയ്ക്കുകയാണ്. ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് ഭാര്യയെ വിളിക്കണം, എടുത്ത ഉടനെ ഐ ലവ് യു എന്ന് പറയണം- എന്നതാണ് ടാസ്ക്.ആനന്ദ് ഒട്ടും അമാന്തിക്കാതെ വിളിച്ച്, ആനന്ദ് സംസാരിക്കുന്നതിന് മുന്‍പേ മിനി സംസാരിച്ചു തുടങ്ങി. ഹലോ ഒന്നും പറഞ്ഞില്ലോ, ‘എന്താ ഏട്ടാ എത്തിയിട്ട് വിളിക്കാത്തത്’ എന്നാണ് മിനി ആദ്യം ചോദിച്ചത്.
അതിന് മറുപടി പറയാതെ ആനന്ദ് ഐ ലവ് യു ഐ ലവ് യു ഐ ലവ്യു എന്ന് പറയുകയായിരുന്നു.മിനി എന്തെങ്കിലും കൂടുതല്‍ പറയുന്നതിന് മുന്‍പേ ഇത് പ്രാങ്ക് ആണ് എന്നും, ഫോണ്‍ ലൈവ് ആണ് എന്നും പറഞ്ഞു. പക്ഷെ അതൊന്നും മിനി കേല്ക്കുന്നില്ല, എത്തിയിട്ട് വിളിക്കാത്തതിന്റെ പരിഭവത്തിലാണ് ആള്. ‘എത്ര നേരമായി, എത്തിയിട്ട് ഒന്ന് വിളിച്ചൂടെ, ഞാന്‍ ആകെ പേടിച്ചു പോയി, വീട്ടിലൊക്കെ വിളിച്ചു പറഞ്ഞു’ എന്നാണ് മിനി പറഞ്ഞത്.
എന്തായാലും ആനന്ദ് നാരായണന് കുറേ ഉപദേശങ്ങളുമായി കമന്റ് ബോക്സില്‍ ആരാധകര്‍ എത്തിയിട്ടുണ്ട്. ‘വീട്ടിലിരിയ്ക്കുന്നവരെ വെറുതേ പേടിപ്പിക്കാന്‍ പാടില്ല, എവിടെ പോയാലും വിളിച്ച് പറയണം, ചേച്ചി പേടിച്ച് പോയില്ല’ എന്നൊക്കെയാണ് കമന്റുകള്‍. എന്തും രസകരമായി അവതരിപ്പിയ്ക്കുന്നതില് മിടുക്കനാണ് ആനന്ദ്.
അവതാരകന്റെ വേഷത്തിലാണ് ആനന്ദ് നാരായണന് ആദ്യമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ അഭിനയരംഗത്തേക്കും ആനന്ദ് എത്തി. 2014ലാണ് താരം ആദ്യമായി സീരിയലില്‍ അഭിനയിക്കുന്നത്. ആദ്യത്തെ പരമ്പര കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വന്ന കാണാ കണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി തുടങ്ങിയ പരമ്പരകളില്‍ താരം സുപ്രധാന വേഷങ്ങള്‍ ചെയ്തു. വില്ലന്‍ വേഷത്തിനൊപ്പം തന്നെ നായക വേഷത്തിലും ആനന്ദ് എത്തിയിരുന്നു.
കുടുംബവിളക്ക് എന്ന സീരിയലിന് മുന്‍പ് ഞാന്‍ വേറെയും ഒരുപാട് സീരിയലുകള്‍ ചെയ്തിട്ടുണ്ട്. ഏഷ്യനെറ്റിലെ തന്നെ കാണാകണ്മണിയാണ് എന്റെ ആദ്യ സീരിയല്‍. അതിന് ശേഷം ഒരുപാട് സീരിയലുകള്‍ ചെയ്തു എങ്കിലും ഒന്നും ബ്രേക്ക് കിട്ടിയില്ല. അവസരങ്ങള്‍ തേടിയും ഒരുപാട് നടന്നിരുന്നു. ഏറ്റവും ഒടുവിലാണ് കുടുബവിളക്ക് എന്ന സീരിയലും അനിരുദ്ധ് എന്ന കഥാപാത്രവും എന്നെ തേടിയെത്തിയത്.ഇപ്പോള്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നുണ്ട്. കുടുംബവിളക്കിലെ അനിരുദ്ധല്ലേ എന്ന് ചോദിച്ച് വരാറുണ്ട്. സന്തോഷമുള്ള കാര്യമാണ്. പക്ഷെ ഒരിക്കലും അതൊരു സ്റ്റാര്‍ഡം ആയി തലയില്‍ വയ്ക്കുകയോ, സെലിബ്രിറ്റി എന്ന അഹങ്കാരത്തോടെ ആളുകളോട് പെരുമാറുകയോ ചെയ്യില്ല. ഞാനിപ്പോഴും നാരായണന് നായരുടെ മകന് ആനന്ദ് നാരായണന് തന്നെയാണ്.
എന്റെ ആദ്യ സീരയില്‍ ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയ സമയത്ത് എന്റെ അച്ഛന് പറഞ്ഞ ഒരു വാക്കുണ്ട്. ‘മോനെ ഇന്നലെ വരെ നീ നാരായണന് നായരുടെ മകന് എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് മുതല്‍ അങ്ങിനെയല്ല. ആളുകളോട് പെരുമാറുമ്പോള്‍ ആ ഓര്മ വേണം’ എന്ന്. അന്ന് അച്ഛന് കൊടുത്ത വാക്കാണ് ഇന്നലെ വരെ ഞാന്‍ എങ്ങിനെയായിരുന്നു അത് പോലെ തന്നെയായിരിയ്ക്കും ഇനി അങ്ങോട്ടും എന്ന്. അത് ഇപ്പോഴും ഞാന്‍ പാലിക്കുന്നുണ്ട്.
