Malayalam Breaking News
ചിരിയുടെ ആഘോഷവുമായി ഹാസ്യ രാജാക്കന്മാർ ഒരുമിക്കുന്ന ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ഗംഭീര ട്രെയ്ലർ പുറത്ത്
ചിരിയുടെ ആഘോഷവുമായി ഹാസ്യ രാജാക്കന്മാർ ഒരുമിക്കുന്ന ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ഗംഭീര ട്രെയ്ലർ പുറത്ത്
ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്ത ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ട്രെയ്ലർ പുറത്തിറങ്ങി. മഞ്ജു വാരിയർ തന്റെ ഒഫീഷ്യൽ പേജിലൂടെ ഇന്നലെയാണ് ട്രെയ്ലർ റിലീസ് ചെയ്തത്. മികച്ച സ്വീകാര്യതയാണ് ട്രെയ്ലറിന് ലഭിച്ചത്.
ഹാസ്യത്തിന് മുഖ്യപങ്ക് നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രാഹുൽ മാധവ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം മലയാള സിനിമയിൽ പ്രവർത്തിച്ച ഒട്ടുമിക്ക ഹാസ്യ താരങ്ങളും അണിനിരക്കുന്നുണ്ട്. സലീം കുമാർ, ഇന്നസെന്റ്, ധർമ്മജൻ ബോൽഗാട്ടി, മനോജ് കെ ജയൻ, ബിജുക്കുട്ടൻ , ടിനി ടോം, കലാഭവൻ ഷാജോൺ, അബു സലീം, ബൈജു തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ.
ചിത്രത്തിലെ ഹാസ്യ മുഹൂർത്തങ്ങൾ എല്ലാം കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരുന്നത്. ട്രെയിലറിന് മികച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.
"An International ലോക്കല്‍ Story"യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ !!!!ഹരിശ്രീ അശോകന് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന "An International ലോക്കല്‍ Story"യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ !!!!All the best dearest Ashoketta!!!
Gepostet von Manju Warrier am Freitag, 1. Februar 2019
ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് തുടങ്ങിയവർ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ആൽബി ആന്റണി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം. ഷിജിത്ത് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രം ഫെബ്രുവരി, 15ന് തിയറ്ററുകളിലെത്തും.
an international local story trailer
