Malayalam Breaking News
ആത്മാവിൽ പെയ്യും ആദ്യാനുരാഗവുമായി ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ! ഗോപി സുന്ദറിന്റെ പുതിയ കയ്യൊപ്പ് !
ആത്മാവിൽ പെയ്യും ആദ്യാനുരാഗവുമായി ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ! ഗോപി സുന്ദറിന്റെ പുതിയ കയ്യൊപ്പ് !
ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ പുതിയ ഗാനം പുറത്തിറങ്ങി. ഇന്നലെ 6 മണിക്ക് റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആത്മാവിൽ പെയ്യും ആദ്യാനുരാഗം എന്ന് തുടങ്ങുന്ന അതി മനോഹര പ്രണയഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് നായകനായ രാഹുൽ മാധവും നായികയായ സുരഭി സന്തോഷമാണ്.വിഷ്വൽ ട്രീറ്റ് ആണ് ഗാനം.ഹരിനാരായണിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു.ഗാനം പാടിയിരിക്കുന്നത് ശ്വേത മോഹനും ഹരിശങ്കറുമാണ് .
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മൂന്ന് യുവ എഴുത്തുകാരാണ്. രഞ്ജിത്, സനീഷ്, എബിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഇവർ ചിത്രത്തിന്റെ കഥാതന്തുവുമായി ഹരിശ്രീ അശോകനെ സമീപിക്കുന്നത്. ഹരിശ്രീ അശോകൻ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ അതിനെ തിരക്കഥയായി വികസിപ്പിക്കുവാൻ ഇവരോട് പറയുകയായിരുന്നു.
രാഹുല്‍ മാധവ്, ധര്മ്മജന് ബോള്‍ഗാട്ടി, ബിജു കുട്ടന്, ദീപക്, മനോജ് കെ.ജയന്, ടിനി ടോം, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്.
an international local story new video song