Social Media
ഞങ്ങളുടെ വർക്കുകളിലൂടെയാണ് ഇപ്പോഴത്തെ കുട്ടികളിൽ പണ്ടത്തെ ബ്ലാക്ക് ആന്റ് വൈറ്റ് പാട്ടുകൾ എത്തുന്നത്; റീമേക്ക് പാട്ടുകൾക്ക് ലഭിക്കുന്ന വിമർശനങ്ങളെ കുറിച്ച് അമൃത സുരേഷും അഭിരാമി സുരേഷും
ഞങ്ങളുടെ വർക്കുകളിലൂടെയാണ് ഇപ്പോഴത്തെ കുട്ടികളിൽ പണ്ടത്തെ ബ്ലാക്ക് ആന്റ് വൈറ്റ് പാട്ടുകൾ എത്തുന്നത്; റീമേക്ക് പാട്ടുകൾക്ക് ലഭിക്കുന്ന വിമർശനങ്ങളെ കുറിച്ച് അമൃത സുരേഷും അഭിരാമി സുരേഷും
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകർ കണ്ടതാണ്. ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ പൊരുതി മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു താരം.
മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത. തന്റെ വിശേഷങ്ങളെല്ലാം അമൃത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സംഗീതം, സ്‌റ്റേജ് ഷോസ്, കുടുംബം, കൂട്ടുകാർ, യാത്രകൾ തുടങ്ങി എല്ലാ സന്തോഷങ്ങളും അമൃതയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകർ അറിയാറുണ്ട്.
ഇപ്പോഴിതാ പഴയ പാട്ടുകൾ റീമേക്ക് ചെയ്യുമ്പോൾ വരുന്ന വിമർശനങ്ങളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് അമൃതയും അഭിരാമിയും. പഴയ പാട്ടുകൾ റീമേയ്ക്ക് ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത് ഒരു ട്രിബ്യൂട്ട് കൊടുക്കുക എന്നാണ്. പക്ഷേ എല്ലാവരെയും തൃപ്തി കൊണ്ട് നമുക്ക് ഒന്നും ചെയ്യാനാവില്ല. ഓരോരുത്തർക്കും വ്യത്യസ്തമാർന്ന ഇഷ്ടങ്ങളാണ്.
പിന്നെ മാക്സിമം ആ പാട്ടിനെ നമുക്ക് ഇഷ്ടമുള്ള രീതിയിൽ അതിനെ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്. കഷ്ടപ്പെടാതെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് അഭിരാമി പറയുന്നത്. ഞങ്ങൾ ചെയ്ത ചില ഹിറ്റ് സോംഗ്സ് ഉണ്ട്. ചെറിയ കുട്ടികളെല്ലാം പഴയ പാട്ടുകൾ ഇപ്പോൾ ഒരുപാട് കേൾക്കുന്നുണ്ട്. അതെല്ലാം ഇത്തരം റീമേയ്ക്ക് രീതിയിലൂടെയാണ് അവർ കേൾക്കുന്നതും അതെല്ലാം പാടി നടക്കുന്നതും.
ഇന്നത്തെ കാലത്ത് കുഞ്ഞു കുട്ടികളൊന്നും തന്നെ പണ്ടത്തെ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയോ പാട്ടുകളോ കാണണമെന്ന് നിർബന്ധമില്ല. പക്ഷേ ഞങ്ങളുടെ വർക്കുകളിലൂടെയാണ് അവരിലേയ്ക്കും ഇത്തരം പാട്ടുകൾ എത്തുന്നത്. അങ്ങനെ നോക്കുമ്പോൾ ആരെല്ലാം കുറ്റം പറഞ്ഞാലും ഞങ്ങൾ ചെയ്തത് ഒരു നല്ല കാര്യമാണെന്ന് ഒരു ഫീൽ വരാറുണ്ട് എന്നും അമൃത പറഞ്ഞു.
തന്റെ ജീവിതത്തിലുണ്ടായ ആ തളർച്ച പാട്ടിനേയും ബാധിച്ചിട്ടുണ്ടെന്നാണ് അമൃത പറയുന്നത്. ഒരുപാട് ബഹളവും പ്രശ്നങ്ങളും ഉള്ള സ്പെയ്സിൽ പാട്ട് പാടാനോ പ്രാക്ടീസ് ചെയ്യാനോ അസാധ്യമാണ്. മ്യൂസിക് കരിയറിൽ ഇതെല്ലാം മോശമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഒരേ സമയം മ്യൂസിക്ക് എന്നെ ഒരുപാട് സഹായിച്ചിട്ടുമുണ്ട്.
ഞങ്ങളുടെ സ്റ്റുഡിയോയിൽ പോയി പ്രാക്ടീസ് ചെയ്യുമ്പോൾ കുറേയൊക്കെ ആ പ്രശ്നങ്ങളെ ഒഴിവാക്കാൻ സാധിക്കാറുണ്ട്. പാട്ട് ഒരു മരുന്ന് പോലെ തന്നെയാണ് എന്നും അമൃത പറയുന്നു. അതുപോലെ കുറച്ച് മാസങ്ങൾ ദുബായിൽ സെലിബ്രിറ്റി ആർ.ജെ ആയിട്ട് വർക്ക് ചെയ്തിരുന്നു. ശേഷം അത് ഉപേക്ഷിച്ചു. ഇപ്പോൾ പാട്ടിൽ മാത്രമാണ് ശ്രദ്ധ. മാത്രമല്ല, ഡിസ്റ്റന്റായിട്ട് എം.എസ്.സി സൈക്കോളജി പഠിക്കുന്നുണ്ടെന്നും അമൃത പറയുന്നു.
അതേസമയം, നടൻ ബാലയുമായുള്ള വിവാഹം മോചനം മുതൽ അമൃതയുടെ സ്വകാര്യ ജീവിതം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അടുത്തിടെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയവും വാർത്തകളിൽ ഇടം നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയതായിരുന്നു ഇരുവരുടേയും പ്രണയം.
ലിവിംഗ് റിലേഷനിലായിരുന്ന തങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണത്തെ അമൃതയും ഗോപി സുന്ദറും ഒരുപോലെയാണ് നേരിട്ടത്. എന്നാൽ പിന്നീട് ഇരുവരും പിരിയുകയും ജീവിതത്തിൽ തങ്ങളുടേതായ വഴികളിലൂടെ മുന്നോട്ടു പോവുകയും ചെയ്തു. പക്ഷെ സോഷ്യൽ മീഡിയയിൽ ഇതുവരെ ചർച്ചകൾ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഇവരുടെ പോസ്റ്റിന് താഴെ ഈ ബന്ധത്തെക്കുറിച്ച് ചോദിച്ചെത്തുന്നവർ ഏറെയാണ്.