Connect with us

ആ ഗാനം ആലപിക്കാനുള്ള ഇടമല്ല ഇത്, ആരാധകന്റെ ആവശ്യം നിരസിച്ച് ​ഗായകൻ അർജിത് സിംഗ്

Social Media

ആ ഗാനം ആലപിക്കാനുള്ള ഇടമല്ല ഇത്, ആരാധകന്റെ ആവശ്യം നിരസിച്ച് ​ഗായകൻ അർജിത് സിംഗ്

ആ ഗാനം ആലപിക്കാനുള്ള ഇടമല്ല ഇത്, ആരാധകന്റെ ആവശ്യം നിരസിച്ച് ​ഗായകൻ അർജിത് സിംഗ്

നിരവധി ആരാധകരുള്ള ​ഗായകനാണ് അർജിത് സിംഗ്. വേറിട്ട ഗാനങ്ങൾ കൊണ്ടാണ് അദ്ദേഹം പ്രേക്ഷകരെ കയ്യിലെടുക്കുന്നത്. ഇപ്പോഴിതാ യുകെയിൽ സംഘടിപ്പിച്ച ഗാന പരിപാടിയ്ക്കിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആരാധകരിലൊരാൾ അർജിതിന്റെ തന്നെ ‘ ആർ കോബെ’ എ്നന ​ഗാനം ആലപിക്കാമോ എന്ന് ചോദിച്ചു.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു അർജിതിന്റെ മറുപടി. ഇല്ല, പാടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ കാരണവും അർജിത് പറഞ്ഞു. ‌‌‌‌ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു വനിത ഡോക്ടർ ക്രൂ ര പീഡ നത്തിനിരയായി കൊ ല്ലപ്പെട്ടിരുന്നു. ഈ കൊ ലപാതകത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച് രചിച്ച ഗാനമാണ് ആർ കോബെ.

അതുകൊണ്ടു തന്നെ ആ ഗാനം ആലപിക്കാനുള്ള ഇടമല്ല ഇത്. ഇവിടെ നിരവധി ബംഗാളികളുണ്ട്. അവരെയും കൂട്ടി നിങ്ങൾ കൊൽക്കത്തയിലേക്ക് പോകൂ. അവിടെയാണ് ആർ കോബെ ആലപിക്കേണ്ട യഥാർത്ഥ സ്ഥലം എന്നും താരം പറഞ്ഞു. പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ പിന്തുണച്ചും കയ്യടികൾ നൽകിയും രം​ഗത്തെത്തിയിരിക്കുന്നത്.

ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ എന്ന് അർത്ഥം വരുന്ന ​ഗാനമാണ് ആർ കോബെ. അനീതി, സമൂഹത്തിന്റെ മൗനം, അനിവാര്യമായ ഭരണമാറ്റം എന്നിവയെ ആഹ്വാനം ചെയ്യുന്ന ഈ ഗാനം ബംഗാളികൾ ഏറ്റെടുത്തുകഴിഞ്ഞു. ബംഗാളിൽ അനിവാര്യമായ ഭരണമാറ്റം വേണമെന്ന വികാരം ശക്തിപ്പെടുകയാണ്.

മൂന്നാഴ്ചയ്‌ക്കുള്ളിൽ 2 മില്യണിലധികം ആളുകൾ ഗാനം കേട്ടെങ്കിലും അതൊരിക്കലും ധനസമ്പാദനത്തിനായി സോഷ്യൽമീഡിയയിൽ ഇറക്കിയതല്ലെന്നും അതൊരിക്കലും താൻ ചെയ്യില്ലെന്നും അർജിത് വ്യക്തമാക്കി. ആർക്ക് വേണമെങ്കിലും ആർ കോബെ ഉപയോഗിക്കാമെന്നും താരം പറഞ്ഞിട്ടുണ്ട്.

More in Social Media

Trending