Connect with us

പൊന്നിയിന്‍ സെല്‍വന്‍ 2 തെലുങ്ക് പതിപ്പ് വിതരണത്തിനെടുക്കാന്‍ ആളില്ല

News

പൊന്നിയിന്‍ സെല്‍വന്‍ 2 തെലുങ്ക് പതിപ്പ് വിതരണത്തിനെടുക്കാന്‍ ആളില്ല

പൊന്നിയിന്‍ സെല്‍വന്‍ 2 തെലുങ്ക് പതിപ്പ് വിതരണത്തിനെടുക്കാന്‍ ആളില്ല

തമിഴ് സിനിമയിലെ വലിയ വിജയങ്ങളില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ പൊന്നിയിന്‍ സെല്‍വന്‍ 1. തമിഴ്‌നാട്ടില് നിന്ന് മാത്രം റിലീസിന്റെ ആദ്യ ആഴ്ചയില്‍ ചിത്രം 125 കോടിയാണ് നേടിയത്.

തമിഴ് സിനിമയില്‍ സമീപകാലത്തെ ഏറ്റവും മികച്ച പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം ആ പ്രതീക്ഷകള്‍ നിറവേറ്റിയതോടെ റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അത് കളക്ഷനിലും പ്രതിഫലിച്ചതോടെ ചരിത്ര വിജയമായി മാറി ചിത്രം.

ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന രണ്ടാംഭാ?ഗം എന്തായിരിക്കുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ചിത്രത്തിന്റെ രണ്ടാംഭാഗം എത്തുമ്പോള്‍ തെലുങ്കില്‍ അത്ര ശുഭകരമായ വാര്‍ത്തയല്ല വരുന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2 തെലുങ്കില്‍ വിതരണത്തിന് എടുക്കാന്‍ ഒരു വിതരണക്കാരും തയ്യാറാകുന്നില്ല എന്നതാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

പൊന്നിയിന്‍ സെല്‍വന്‍ 1 തീയറ്ററില്‍ വളരെ മോശം പ്രകടനമാണ് ആന്ധ്രയിലും, തെലങ്കാനയിലും നടത്തിയത്. ഇത് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തോട് കാര്യമായ താല്‍പ്പര്യം കാണിക്കാന്‍ വിതരണക്കാര്‍ മടിക്കുന്നത് എന്നാണ് വിവരം.

More in News

Trending