Connect with us

മോഹൻലാൽ എന്ന ബഹുമുഖ പ്രതിഭയുടെ ഒറ്റയാൾ പോരാട്ടം, വ്യത്യസ്തമായ അനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ച് എലോൺ

Movies

മോഹൻലാൽ എന്ന ബഹുമുഖ പ്രതിഭയുടെ ഒറ്റയാൾ പോരാട്ടം, വ്യത്യസ്തമായ അനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ച് എലോൺ

മോഹൻലാൽ എന്ന ബഹുമുഖ പ്രതിഭയുടെ ഒറ്റയാൾ പോരാട്ടം, വ്യത്യസ്തമായ അനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ച് എലോൺ

തന്റെ കഥാപാത്രങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ചു പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് മോഹൻലാൽ. ഇവിടെ ഇതാ വീണ്ടും മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തീർത്തും വ്യത്യസ്തമായ ഒരു വേഷവുമായെത്തുകയാണ് എലോൺ എന്ന സിനിമയിലൂടെ. നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. നമുക്ക് ചുറ്റും നമ്മളറിയാതെ സംഭവിക്കുന്ന അല്ലെങ്കിൽ നമ്മൾ അറിയാതെ തന്നെ അതിലേയ്ക്ക് എത്തിപ്പെടുന്ന ചില സംഭവവികാസങ്ങൾ അതാണ് ‘എലോൺ’ നമ്മോടു പറയുന്നത്. അതായത് നമുക്കുചുറ്റും എന്തോ ഒന്ന് ഉണ്ട് എന്ന നിഗമനത്തിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുകയാണ് ഈ സിനിമ.

ഷാജി കൈലാസിന്റെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ആണ് നായകവേഷത്തിൽ എത്തുന്നത്. കൂടാതെ സിദ്ദിഖ്, രഞ്ജിപണിക്കർ എന്നിവർ പ്രധാന ശബ്ദ സാന്നിദ്യം ആയി എത്തുന്ന എന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്. വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും ‘എലോൺ’ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ആദ്യാവസാനം മോഹൻലാലിലൂടെ ആണ് പ്രേക്ഷകർ സഞ്ചരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ സവിശേഷത. വേണമെങ്കിൽ നമുക്ക് ഈ സിനിമയെ, പേര് അന്വര്ഥമാക്കുന്നപോലെ മോഹൻലാൽ എന്ന ബഹുമുഖ പ്രതിഭയുടെ ഒരു ഒറ്റയാൾ പോരാട്ടം എന്ന് വിശേഷിപ്പിക്കാം.

തുടക്കക്കത്തിൽ ത്രില്ലർ മൂവി ആയി തോന്നുമെങ്കിലും ഫാന്റസിയും ഹോരാറുമൊക്കെ മിന്നിമായുന്നുണ്ട് ഇതിൽ. ഒറ്റയാൾ പോരാട്ടമാണെങ്കിലും വളരെ വ്യത്യസ്തമായ ക്ലൈമാക്സ് ആണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഒരു നടൻ മാത്രം സ്ക്രീനിലെത്തുമ്പോൾ ഫോണിലൂടെയും അല്ലാതെയുമുള്ള ശബ്ദസാങ്കെതികതയിലൂടെയുമാണ് കഥ പറയുന്നത്. ശബ്ദത്തിലൂടെ പ്രിത്വിരാജ്ഉം മഞ്ജു വാര്യരും മല്ലികാസുകുമാരൻ സിദ്ദിഖ് എന്നിവരും ‘എലോൺ’ ഇൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഒരാൾ മാത്രമാണ് സ്‌ക്രീനിൽ എങ്കിലും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പേടിപ്പെടുത്തിയുമൊക്കെ മോഹൻലാൽ നിറഞ്ഞ ആസ്വാദ്യത പ്രേക്ഷർക്ക് പ്രധാനം ചെയ്യുന്നുണ്ട്.

കോവിഡ് കാലഘട്ടത്തിൽ കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ എത്തിച്ചേരുന്ന നായകൻ ലോക്ക് ഡൌൺ ദിനങ്ങൾ നാലു ചുമരുകൾക്കുള്ളിൽ കഴിച്ചുകൂട്ടുന്നതും ഇതിനിടയിൽ തന്നെക്കൂടാതെ ഫ്ലാറ്റിൽ മറ്റാരോ കൂടി ഉണ്ടെന്ന തിരിച്ചറിവും അതിനെക്കുറിച്ചുള്ള അന്വേഷണ്വവുമാണ് ഈ സിനിമയുടെ ഇതിവൃത്തം. ആശിർവാദ് സിനിമാസിന്റെ ബാനെറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രത്തിന്റെ നിർമാണം. തിരക്കഥ രാജേഷ് ജയരാമൻ. ജാക്സ് ബിജോയ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. എന്തായാലും മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ട് വെറുതെയാകില്ല എന്ന് നമുക്ക് ഉറപ്പിക്കാം.

More in Movies

Trending

Recent

To Top