ഗോപി സുന്ദറും അമൃത സുരേഷും പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ ഇവർ പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളും ഇവർ പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം വൈറലായിരുന്നു.
നല്ല ദിവസമാണ് പ്രിയപ്പെട്ടവളെ എന്ന ക്യാപ്ഷനോടെയായി പോസ്റ്റ് ചെയ്ത ഫോട്ടോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. മഞ്ഞ സാല്വാറണിഞ്ഞ് മുല്ലപ്പൂവുമൊക്കെ വെച്ച് നാടന്‍ ലുക്കിലുള്ള അമൃതയെയാണ് ഫോട്ടോയില്‍ കാണുന്നത്. കുര്‍ത്തിയിലായിരുന്നു ഗോപി സുന്ദര്‍. ചിരിച്ച മുഖത്തോടെ ചേര്‍ന്നുനില്‍ക്കുന്ന ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചത്. ജീവിതത്തിലെ സന്തോഷം ഇവരുടെ മുഖത്ത് പ്രകടമാണെന്നായിരുന്നു കമന്റുകള്‍.
ക്യൂട്ട് കപ്പിള്‍സ്, നിങ്ങളെ കാണാന്‍ ഒരേപോലെയാണ്. അമൃതയുടെ മുഖത്തെ ഇപ്പോഴത്തെ ചിരിച്ച് പ്രത്യേക തെളിച്ചമുണ്ട് തുടങ്ങിയ കമന്റുകളായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്നത്. അമൃതയുടെ സഹോദരിയായ അഭിരാമി സുരേഷും കമന്റുമായെത്തിയിരുന്നു. നിങ്ങളെക്കൊണ്ട് ഞാന്‍ എന്നായിരുന്നു അഭിരാമി കമന്റിട്ടത്.
സംഗീത കുടുംബത്തിലേക്ക് തിരിച്ച് കയറിയത് പോലെയാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്നായിരുന്നു അമൃത സുരേഷ് പറഞ്ഞത്. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടെന്നായിരുന്നു ഗോപി സുന്ദറും പ്രതികരിച്ചത്.
അമൃതയുമായുള്ള പ്രണയം പരസ്യമാക്കിയതോടെ പല തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. നേരിട്ട് ആരെങ്കിലും ചോദിച്ചാല്‍ മാത്രമേ താന്‍ അതേക്കുറിച്ച് ചിന്തിക്കുകയും മറുപടി കൊടുക്കുകയും ചെയ്യുള്ളൂവെന്നുമായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....