മഴവില്ലഴകിൽ മോഹൻലാൽ ; ലാലേട്ടനൊപ്പം ഫോട്ടോ എടുക്കാൻ യുവതാരങ്ങൾ ആവേശത്തിൽ..
സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നില്കുന്നത് കറുത്ത ടീഷർട്ട് ഇട്ട് നിൽക്കുന്ന മോഹൻലാലിൻറെ പുതിയ ലുക്കാണ്. മോഹൻലാലിനൊപ്പമുള്ള യുവ നടന്മാരുടെയും നടിമാരുടെയും സെൽഫികളാണ് ട്രെൻഡിങ്ങായി നില്കുന്നത്.
മെയ് ആറിന് തിരുവനന്തപുരത്ത് വച്ച് അമ്മയുടെ സ്റ്റേജ് പ്രോഗ്രാം നടക്കാൻ പോവാണ്. അതിനായുള്ള റിഹേഴ്സൽ ക്യാമ്പ് കൊച്ചിയിൽ തുടങ്ങി.
മഴവിൽ മനോരമയുമായി സഹകരിച്ചു ‘അമ്മ മഴവില്ല്’ എന്ന പേരിൽ അഞ്ചു മണിക്കൂറോളം നീളുന്ന വമ്പൻ സ്റ്റേജ് പ്രോഗ്രമാണ് നടക്കാൻ പോവുന്നത്. മലയാളത്തിലെ ഒട്ടുമിക്ക നടന്മാരും പങ്കെടുക്കുന്നുണ്ടെങ്കിലും പരിപാടിയുടെ മുഖ്യാകർഷണം മലയാളികളുടെ അഭിനയ ചക്രവർത്തി മോഹൻലാൽ തന്നെയാണ്.
ഏപ്രിൽ 27 മുതൽ ഏവരും കൊച്ചിയിൽ ഈ സ്റ്റേജ് ഷോക്ക് വേണ്ടിയുള്ള പരിപാടികളുടെ റിഹേഴ്സൽ തിരക്കുകളിൽ ആണ്.
ക്യാമ്പിലേക്ക് മോഹൻലാൽ എത്തിയതിന് ശേഷം പരിപാടി ഉഷാറായി എന്ന് റിപ്പോർട്ടുകളുണ്ട്.
മോഹൻലാലിനൊപ്പം സെല്‍ഫിയെടുക്കാനും അത് സോഷ്യൽ മീഡിയ വഴി പങ്കു വെക്കാനുമാണ് തിക്കും തിരക്കും.
കാളിദാസ് ജയറാം , സൗബിൻ ഷാഹിർ, ദുർഗ കൃഷ്ണ, അജു വര്‍ഗീസ്, നീരജ് മാധവ്, സാനിയ, തുടങ്ങി ഒട്ടനവധി പേരോടൊപ്പമുള്ള മോഹൻലാലിൻറെ ഫോട്ടോകൾ ആണ് പുറത്തു വന്നത്. അതോടൊപ്പം തന്നെ നമിത പ്രമോദ്, ഹണി റോസ്, ഷംന കാസിം എന്നിവരോടൊപ്പം മോഹൻലാൽ നൃത്തം പരിശീലിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. സംവിധായകൻ സിദ്ദിഖ് ആണ് ഷോ ഡയറക്ടർ.
