Connect with us

അമിതാഭ് ബച്ചന്‍ ട്രാൻസ്ജെൻഡര്‍ വേഷത്തിൽ എത്താനൊരുങ്ങുന്നു?

Malayalam Breaking News

അമിതാഭ് ബച്ചന്‍ ട്രാൻസ്ജെൻഡര്‍ വേഷത്തിൽ എത്താനൊരുങ്ങുന്നു?

അമിതാഭ് ബച്ചന്‍ ട്രാൻസ്ജെൻഡര്‍ വേഷത്തിൽ എത്താനൊരുങ്ങുന്നു?

ബോളിവുഡിൻ്റെ ബിഗ് ബി ആദ്യമായി ട്രാൻസ്ജെൻഡര്‍ കഥാപാത്രം ചെയ്യാൻ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. തമിഴ് ഹൊറര്‍ ചിത്രമായ കാഞ്ചനയുടെ തമിഴ് പതിപ്പിലാണ് അമിതാഭ് ബച്ചൻ ട്രാൻസ്ജെൻഡര്‍ വേഷത്തിലെത്താൻ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്. തമിഴ് നടൻ രാഘവാ ലോറൻസ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും ലക്ഷ്മി ബോംബ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. 

ചിത്രത്തില്‍ കൈറ അദ്വാനിയാണ് നായിക. കാഞ്ചന സീരീസിലെ തന്നെ ഏറെ ശ്രദ്ധ ആകര്‍ഷിച്ച കാഞ്ചന 2 ആണ് ഹിന്ദിയിലേക്ക് ഒരുക്കുന്നത്. കാഞ്ചനയില്‍ ശരത്കുമാര്‍ അവതരിപ്പിച്ച ട്രാന്‍സ് കഥാപാത്രത്തിൻ്റെ മികച്ച പ്രകടനം ഏറെ കൈയ്യടി വാങ്ങിയിരുന്നു. ഈ കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നതെന്നാണ് വിവരം. 

റിപ്പോര്‍ട്ട് യാഥാര്‍ഥ്യമാകുകയാണെങ്കിൽ അമിതാഭ് ബച്ചൻ തൻ്റെ അഞ്ച് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടെ ആദ്യമായാകും ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാറാണ് നായകന്‍. സംവിധായകനും എഴുത്തുകാരനുമായ ഫര്‍ഹാദ് സാംജിയാണ് കാഞ്ചനയുടെ പുതിയ പതിപ്പിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

Amithab Bachan play Transgender in his next movie…

More in Malayalam Breaking News

Trending

Recent

To Top