Connect with us

മരുമകളുടെ പേരില്‍ കേളേജ്, നിർമാണത്തിനായി ആദ്യം 5 ലക്ഷം രൂപയുടെ ചെക്കും നല്‍കി അമിതാഭ് ബച്ചന്‍; ഒടുക്കം നാട്ടുകാര്‍ പിരിവിട്ട് പണി പൂര്‍ത്തിയാക്കി

Bollywood

മരുമകളുടെ പേരില്‍ കേളേജ്, നിർമാണത്തിനായി ആദ്യം 5 ലക്ഷം രൂപയുടെ ചെക്കും നല്‍കി അമിതാഭ് ബച്ചന്‍; ഒടുക്കം നാട്ടുകാര്‍ പിരിവിട്ട് പണി പൂര്‍ത്തിയാക്കി

മരുമകളുടെ പേരില്‍ കേളേജ്, നിർമാണത്തിനായി ആദ്യം 5 ലക്ഷം രൂപയുടെ ചെക്കും നല്‍കി അമിതാഭ് ബച്ചന്‍; ഒടുക്കം നാട്ടുകാര്‍ പിരിവിട്ട് പണി പൂര്‍ത്തിയാക്കി

ബോളിവുഡില്‍ എപ്പോഴും ചര്‍ച്ചയാകാറുള്ള കുടുംബമാണ് അമിതാഭ് ബച്ചന്‍റേത്. താരകുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമാണ്. ആ കുടുംബത്തിലേയ്ക്ക് ലോക സുന്ദരി ഐശ്വര്യ റായ് കൂടെ എത്തിയതോടെയാണ് കൂടുതല്‍ രീതിയില്‍ ബച്ചന‍്റെ വീട്ടുവിശേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തന്‍റെ കരിയറില്‍ ഉന്നതികളില്‍ നില്‍ക്കുന്പോഴായിരുന്നു ഈ വിവാഹം. എന്നാല്‍ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ.

ഇപ്പോഴിതാ ഐശ്വര്യയുടെ പേരിൽ ഭർതൃപിതാവ് അമിതാഭ് ബച്ചൻ പണ്ട് കോളേജ് സ്ഥാപിക്കാൻ തീരുമാനിച്ച സംഭവമാണ് വീണ്ടും ചർച്ചയാകുന്നത്. 2008 ലായിരുന്നു സംഭവം. മരുമകൾ ഐശ്വര്യയുടെ പേരിൽ ഉത്തർപ്രദേശിലെ ദൊലത്പുർ എന്ന ​ഗ്രാമത്തിലാണ് ബിരുദ കോളേജിന്റെ തറക്കല്ലിട്ടത്.

അമിതാഭ് ബച്ചനൊപ്പം ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, സമാജ്വാദി പാർട്ടി നേതാവ് അമർ സിം​ഗ്, മുലായം സിം​ഗ് യാദവ് എന്നിവർ കോളേജിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു. കോളേജ് നിർമാണത്തിനായി ആദ്യം 5 ലക്ഷം രൂപയുടെ ചെക്കും അമിതാഭ് ബച്ചൻ നൽകി. നിഷ്ത ഫൗണ്ടേഷനെയാണ് ഈ കോളേജിന്റെ നിർമാണ ഉത്തരവാദിത്വം ഏൽപ്പിച്ചത്.

അമിതാഭിന്റെ ഭാര്യ ജയ ബച്ചനാണ് ഈ ഫൗണ്ടേഷന്റെ പ്രസിഡന്റ്. എന്നാൽ വിദ്യാർത്ഥികൾക്കായി കോളേജ് എന്ന ​ഗ്രാമവാസികളുടെ സ്വപ്നം ഇവർ സഫലമാക്കിയില്ല. പത്ത് വർഷത്തോളം കോളേജിനായി ​ഗ്രാമവാസികൾ കാത്തിരുന്നു. ഒടുവിൽ ​ഗ്രാമവാസികൾ തന്നെ പണപ്പിരിവ് നടത്തി കോളേജ് സ്ഥാപിക്കുകയായിരുന്നു.

​ഗ്രാമവസികളിലാെരാളായ അധ്യാപകന്റ് പിതാവ് കോളേജിനായി സ്ഥലം വിട്ട് നൽകി. അമിതാഭ് ബച്ചൻ കോളേജ് സ്ഥാപിക്കാൻ തീരുമാനിച്ച സ്ഥലത്തിന് തൊട്ടടുത്തായി ​ഗ്രാമവാസികളുടെ നേതൃത്വത്തിൽ കോളേജ് പണിതു. അന്ന് അമിതാഭ് ബച്ചനെതിരെ അന്ന് വ്യാപക വിമർശനമാണ് വന്നത്. കോടികളുടെ ആസ്തി ബച്ചൻ കുടുംബത്തിന് അന്നുമുണ്ട് ഇന്നുമുണ്ട്.

എന്നാല്‍ എന്തുകൊണ്ടാണ് അന്ന് ഈ പദ്ധതി പൂര്‍ത്തിയാക്കതിരുന്നത് എന്ന കാര്യത്തില്‍ ബച്ചന്‍ കുടുംബത്തിലെ ആരും ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, അടുത്തിടെയാണ് 50 കോടി വിലയുള്ള പ്രതീക്ഷ എന്ന തന്റെ ബം​ഗ്ലാവ് ബച്ചൻ മകൾ ശ്വേത ബച്ചന് എഴുതി നൽകിയത്.

മുംബൈയിൽ ഒന്നിലേറെ ബം​ഗ്ലാവുകളും ഫ്ലാറ്റുകളും അമിതാഭ് ബച്ചനുണ്ട്. കഴിഞ്ഞ ദിവസം മകൻ അഭിഷേക് ബച്ചൻ 15 കോടി രൂപയ്ക്ക് ആറ് അപാർട്മെന്റുകൾ മുംബെെയിൽ വാങ്ങിയിരുന്നു. 83 കാരനായ അമിതാഭ് ബച്ചൻ ഇന്നും സിനിമാ രം​ഗത്ത് സജീവമാണ്. എന്നാല്ർ ജയ ബച്ചൻ രാഷ്ട്രീയത്തിലേക്കാണ് ശ്രദ്ധ കൊടുക്കുന്നത്.

അഭിഷേകും സിനിമയില്‍ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയിട്ടില്ല. ഐശ്വര്യയും സിനിമയില്‍ സജീവമല്ല. ഇടയ്ക്കിടെ മാത്രമാണ് ചിത്രങ്ങള്‍ ചെയ്യുന്നത്. മണിരത്നത്തിന്‍റെ സംധാനത്തില്‍ പുറത്തെത്തിയ പൊന്നിയിന്‍ സെല്‍വനിലായിരുന്നു ഐശ്വര്യ അവസാനമായി എത്തിയത്.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top