News
അമിതാഭ് ബച്ചന് വേണ്ടി ശബരിമല കയറി മധു; തന്റെ അടുത്ത സുഹൃത്തിനെ മറക്കാതെ ബിഗ് ബി
അമിതാഭ് ബച്ചന് വേണ്ടി ശബരിമല കയറി മധു; തന്റെ അടുത്ത സുഹൃത്തിനെ മറക്കാതെ ബിഗ് ബി
മലയാള സിനിമയിലെ കാരണവര്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭയാണ് നടന് ആണ് മധു. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തില്‍ സിനിമാ അഭിനയം തുടങ്ങിയ മധു നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയി. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്റെ കൂടെയും മധു അഭിനയിച്ചിട്ടുണ്ട്. 1969 ലിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനി എന്ന സിനിമയില്‍ ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ആദ്യ സിനിമ ആയിരുന്നു ഇത്.
മധുവാകട്ടെ അന്ന് മലയാളത്തില്‍ അറിയപ്പെടുന്ന നടനും. കെഎ അബ്ബാസ് സംവിധാനം ചെയ്ത സിനിമ ആയിരുന്നു ഇത്. ബച്ചനുമായി അടുത്ത സൗഹൃദം അക്കാലത്ത് മധുവിന് ഉണ്ടായിരുന്നു. പില്ക്കാലത്ത് ബച്ചന് അപകടത്തില്‍ പെട്ടപ്പോള്‍ മധു ശബരിമലയില്‍ പോയി അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇതേപറ്റി താനധികം സംസാരിച്ചിട്ടില്ലെന്നും അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ലെന്നും മധു മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.
‘ആദ്യം വന്ന് അഭിനയിച്ചപ്പോള്‍ തന്നെ ഇയാള്‍ക്ക് ഒരു നല്ല ഫ്യൂച്ചര്‍ ഉണ്ടെന്ന് അറിയാമായിരുന്നു. അഭിനയിക്കുമ്പോള്‍ സ്വയം മറക്കുന്ന സ്വഭാവം ആയിരുന്നു. പിന്നെ അയാളുടെ ശബ്ദം. അച്ഛന്റെ ഒരു ഫാനാണ് അദ്ദേഹം. അന്ന് അഭിനയിക്കുമ്പോള്‍ നെര്‍വസ് ആയിരുന്നില്ല. അദ്ദേഹത്തിന് വയ്യാണ്ടായപ്പോള്‍ ശബരിമലയില്‍ പോയെന്നത് സത്യമാണ്’.
‘അബ്ബാസ് ആ സിനിമ എടുക്കുമ്പോള്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ നടന്മാരെ തെരഞ്ഞെടുത്തിരുന്നു. സൗത്ത് ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുത്തവരില്‍ എന്നെയും കൂട്ടി. ഇവിടെ ഇതിനെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ കാര്യാട്ട് എന്റെ പേര് പറഞ്ഞു എന്നാണ് എന്റെ ഓര്‍മ്മ. കാര്യാട്ട് എന്നോട് പറഞ്ഞിട്ടില്ല’.
‘പിന്നെ രണ്ട് മൂന്ന് ഹിന്ദി സിനിമ വന്നു. അതില്‍ ഒരു പടത്തിന് പോയിട്ട് പത്ത് ദിവസം വര്‍ക്ക് ചെയ്തു. അത് കഴിഞ്ഞ് 20 ദിവസം കുളുവില്‍ ഷൂട്ട് ചെയ്യണം എന്ന് പറഞ്ഞു. ഞാന്‍ ഡേറ്റ് കൊടുത്തു. പിന്നെ അത് കാന്‍സല്‍ ചെയ്തു. പിന്നെ വിളിച്ചപ്പോഴേയ്ക്കും മലയാളത്തില്‍ തിരക്കായി. ഇവിടെ ഞാന്‍ സ്റ്റുഡുയോ തുടങ്ങുകയും ചെയ്തു’.
‘മറ്റൊന്ന് വരുന്ന കഥാപാത്രങ്ങള്‍ നോക്കിയപ്പോള്‍ അവര്‍ എന്നെ കാണുന്നത് ഒരു മധ്യ വയസ്കനായ ആര്‍ട്ടിസ്റ്റ് ആയാണ്. ഞാനിവിടെ ചെയ്യുന്നത് ഹീറോയുടെ റോളുകള്‍ ആണ്. ഈ ഇമേജ് കളയേണ്ട എന്ന് വിചാരിച്ചു. അത് ഇവിടെ ഉള്ളവര്‍ക്ക് ഇഷ്ടം ആവില്ല. അതിനൊക്കെ പുറമെ എനിക്ക് ഒരുപാട് മലയാളം നിര്‍മാതാക്കളെ എനിക്ക് ഡേറ്റ് മൂലം ഉപദ്രവിക്കേണ്ടി വന്നേനെ,’എന്നും മധു പറഞ്ഞു. രണ്ട് പേരും രണ്ട് ഭാഷകളില്‍ പിന്നീട് തിരക്കിലായി. ബച്ചന് സൂപ്പര്‍ താരമായി വളര്‍ന്നു.
മധുവിനെ പക്ഷെ അമിതാഭ് ബച്ചനും മറന്നിരുന്നില്ല. മുമ്പൊരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ സാത്ത് ഹിന്ദുസ്ഥാനി എന്ന സിനിമയുടെ പഴയ കാലം ചിത്രം ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു. മധുവിന്റെ പേര് തെറ്റായി മദന്‍ എന്നാണ് ഇദ്ദേഹം എഴുതിയിരുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട ബച്ചന് ട്വിറ്റര്‍ യൂസറെ ഇത് ചൂണ്ടിക്കാണിക്കുകയും അദ്ദേഹത്തിന്റെ പേര് മധു എന്നാണെന്നും മലയാള നടന് ആണെന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു.
എന്നാല്‍ മധു ഇപ്പോള്‍ സിനിമകളില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. വാര്‍ധക്യത്തെ മനസിലാക്കി ജീവിക്കാന്‍ ഒരു പ്രയാസവും തോന്നേണ്ട കാര്യമില്ല. നമ്മള് എന്തെല്ലാം വാചകമടിച്ചാലും വ്യായാമം ചെയ്താലും മരുന്ന് കഴിച്ചാലും പ്രായമാകുമ്പോള്‍ ചെറുപ്പത്തിലേതുപോലെ ശരീരം വഴങ്ങിക്കിട്ടില്ല.’ ‘ശക്തി കുറയും ഓര്‍മശക്തിയും കുറഞ്ഞ് തുടങ്ങും. ആഗ്രഹിച്ചതിനപ്പുറമുള്ള വലിയ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതുതന്നെ മഹാഭാഗ്യമായി കാണുന്നവനാണ് ഞാന്‍.
മലയാളത്തിന്റെ തലയെടുപ്പുള്ള എഴുത്തുകാര്‍ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അതില്‍ പലതും. അതിനപ്പുറം വലിയൊരു വേഷം ഇനി എന്നെത്തേടി വരാനും പോകുന്നില്ല. അച്ഛന്, മുത്തച്ഛന്, അമ്മാവന് വേഷങ്ങള്‍ കെട്ടിമടുത്തപ്പോള്‍ കുറച്ച് മാറിനില്‍ക്കണമെന്ന് തോന്നി. വ്യക്തിജീവിതത്തില്‍ ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കാതെ പോയതില്‍ വിഷമമുണ്ട്. ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്നവള്‍… ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ് ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവള്‍. പെട്ടന്നൊരുനാള്‍ രോഗശയ്യയിലായി. പിന്നീട് ഞാന്‍ അധികം വീട് വിട്ടുനിന്നിട്ടില്ല.’
‘എത്ര വൈകിയാലും വീട്ടിലെത്തും. അവള് കിടക്കുന്ന മുറിയിലെത്തി… ഉറങ്ങുകയാണെങ്കില്‍ വിളിക്കാറില്ല. എട്ട് വര്‍ഷം മുമ്പ് അവള് പോയി… എന്റെ തങ്കം. എന്റെ ആഗ്രഹവും പ്രാര്‍ഥനയും ഒന്നുമാത്രമായിരുന്നു. ഞാന്‍ മരിക്കുമ്പോള്‍ തങ്കം ജീവിച്ചിരിക്കണം. ആ ആഗ്രഹം മാത്രം എന്റെ ജീവിതത്തില്‍ നടന്നില്ല. അമ്പത് വര്‍ഷങ്ങളിലേറെയായി താമസിക്കുന്ന വീട്ടില്‍ ഇപ്പോള്‍ ഞാന്‍ മാത്രം. പക്ഷെ ഞാനൊറ്റയ്ക്കല്ല. അവള് ഇവിടെയൊക്കെയുണ്ട്. ആ മുറിയുടെ വാതില്‍ ഞാന്‍ ഇപ്പോഴും അടച്ചിട്ടില്ല’ എന്നും ഭാര്യയെ കുറിച്ച് മധു പറഞ്ഞു.
