Connect with us

വിഷം ഉള്ളില്‍ ചെന്ന് നടന്‍ സുധീര്‍ വര്‍മ മരണപ്പെട്ടു

News

വിഷം ഉള്ളില്‍ ചെന്ന് നടന്‍ സുധീര്‍ വര്‍മ മരണപ്പെട്ടു

വിഷം ഉള്ളില്‍ ചെന്ന് നടന്‍ സുധീര്‍ വര്‍മ മരണപ്പെട്ടു

പ്രശസ്ത തെലുങ്ക് നടന്‍ സുധീര്‍ വര്‍മ മരണപ്പെട്ടു. ജനുവരി 18ന് ഹൈദരാബാദിലെ വീട്ടിലാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ സുധീറിനെ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച്ച പുലര്‍ച്ചയോടെ നില വഷളാകുകയും മരണം സംഭവിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ആ ത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആ ത്മഹത്യയിലേയ്ക്ക് നയിച്ച കാരണം വെളിവായിട്ടില്ല. വീടിനു സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുധീറിനെ ജനുവരി 20ന് വിശാഖപ്പട്ടണത്തെ ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു. ഞായറാഴ്ചയോടെ താരത്തിന്റെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരണപ്പെടുകയുമായിരുന്നു.

നാടക രംഗത്ത് നിന്നാണ് സുധീര്‍ തെലുങ്ക് സിനിമയിലെത്തിയത്. ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘കുന്ദനപ്പു ബൊമ്മ’, സെക്കന്റ് ഹാന്‍ഡ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

‘കുന്ദനപ്പു ബൊമ്മ’യില്‍ സുധീര്‍ വര്‍മയോടൊപ്പം അഭിനയിച്ച സുധാകര്‍ കൊമകുലയാണ് നടന്റെ മരണ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. യുവനടന്റെ മരണത്തില്‍ അനുശോചനമറിയിച്ച് കൊണ്ട് സിനിമാ താരങ്ങള്‍ എത്തുകയാണ്. സിനിമാ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലായിരുന്നു താരമെന്നും അവസരങ്ങള്‍ ലഭിക്കാത്തതില്‍ നിരാശനായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More in News

Trending