Bollywood
ഞങ്ങളുടെ കഥ പറഞ്ഞ് ആമിർഖാൻ നേടിയത് 2000 കോടി; ഞങ്ങൾക്ക് തന്നത് വെറും 1 കോടി; തുറന്ന് പറഞ്ഞ് ബബിത ഫൊഗാട്ട്
ഞങ്ങളുടെ കഥ പറഞ്ഞ് ആമിർഖാൻ നേടിയത് 2000 കോടി; ഞങ്ങൾക്ക് തന്നത് വെറും 1 കോടി; തുറന്ന് പറഞ്ഞ് ബബിത ഫൊഗാട്ട്
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ പ്രതീക്ഷികൾക്കപ്പുറം വിജയം കൊയ്ത ചിത്രമായിരുന്നു ആമിർ ഖാന്റെ ദംഗൽ. ഗുസ്തി താരങ്ങളായ ഗീത ഫൊഗട്ടിന്റെയും ബബിത കുമാരി ഫൊഗട്ടിന്റെയും ജീവിത കഥ പറഞ്ഞ ചിത്രം ബോക്സോഫിസിൽ നേടിയത് 2000 കോടി രൂപയാണ്. 70 കോടി രൂപയായിരുന്നു ചിത്രത്തിന്റെ മുതൽ മുടക്ക്.
എന്നാൽ ഇപ്പോഴിതാ ദംഗലിൽ നിന്നും തങ്ങൾക്ക് ലഭിച്ചത് വെറും ഒരു കോടി രൂപ മാത്രമാണെന്ന് വെളപ്പെടുത്തിയിരിക്കുകയാണ് ബബിത ഫൊഗാട്ട്. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ബബിത ഇതേ കുറിച്ച് പറഞ്ഞത്. ദംഗൽ 2000 കോടി നേടിയപ്പോൾ യഥാർഥ ജീവിതത്തിലെ മഹാവീർ ഫോഗട്ടിനും കുടുംബത്തിനും എത്ര രൂപ ലഭിച്ചു എന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.
ഊഹിക്കാൻ സാധിക്കുമോ എന്നാണ് ബബിത അവതാരകനോട് തിരിച്ച് ചോദിച്ചത്. 20 കോടിയാണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ, അല്ല ഒരു കോടി എന്നായിരുന്നു ബബിതയുടെ മറുപടി. ഇത് കേട്ട് അവതാരകൻ ഞെട്ടുന്നതും വൈറലായി വീഡിയോയിൽ കാണാം. പിന്നാലെ കടുത്ത വിമർശനമാണ് ഉയരുന്നത്.
20 കോടി എന്ന് അവതാരകൻ ചോദിക്കുമ്പോൾ അതിൽ കൂടുതലെങ്കിലും അയാൽ പ്രതീക്ഷിച്ചിരിക്കണം, അയാൽ മാത്രമല്ല, ഞങ്ങളും അതിൽ കൂടുതൽ പ്രതീക്ഷിച്ചു, ഇത് വളരെ മോശമായിപ്പോയി എന്നാണ് പലരും കമന്റ് ചെയ്തത്. ചിത്രത്തിൽ സാന്യ മൽഹോത്രയാണ് ബബിതയെ അവതരിപ്പിച്ചത്. ബബിതയുടെ ബാല്യകാലം അവതരിപ്പിച്ചത് അന്തരിച്ച നടി സുഹാനി ഭഗ്‌നാകറാണ്.
2016 ഡിസംബർ 23നാണ് ദംഗൽ റിലീസ് ചെയ്യുന്നത്. അന്ന് ഇന്ത്യയിൽ നിന്ന് 511.58 കോടി രൂപ നേടിയപ്പോൾ വിദേശത്ത് നിന്ന് 205 കോടിയാണ് നേടിയത്. 2017ൽ ചൈനയിലുമെത്തിയതോടെ 231 കോടി രൂപയും 2018ൽ വിദേശത്ത് നിന്ന് 12 കോടിയും നേടിയതോടെ ആഗോള തലത്തിൽ ആകെ കളക്ഷൻ 2,024 കോടി രൂപയായി.
നിതേഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം. ആമിർ ഖാനും ചേർന്നായിരുന്നു നിർമാണം. ന്റെ പെൺമക്കളായ ഗീതയെയും ബബിത കുമാരിയെയും പ്രൊഫഷണൽ ഗുസ്തിക്കാരാക്കാൻ പരിശീലിപ്പിക്കുന്ന മഹാവീർ ഫോഗട്ട് എന്ന കഥാപാത്രത്തെയാണ് ആമിർ അവതരിപ്പിച്ചത്. നടന് ഏറെ പ്രശംസ ലഭിച്ചിരുന്നു.