Bollywood
ഐശ്വര്യയെ പോലൊരു പങ്കാളിയെ കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്, എന്റെ കുടുംബവും; ഐശ്വര്യയെ പ്രശംസിച്ച് ആഭിഷേക് ബച്ചൻ. ചെറുപുഞ്ചിരിയോടെ തലയാട്ടി കേട്ട് നടി നിമ്രത് കൗർ
ഐശ്വര്യയെ പോലൊരു പങ്കാളിയെ കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്, എന്റെ കുടുംബവും; ഐശ്വര്യയെ പ്രശംസിച്ച് ആഭിഷേക് ബച്ചൻ. ചെറുപുഞ്ചിരിയോടെ തലയാട്ടി കേട്ട് നടി നിമ്രത് കൗർ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അഭിഷേകിന്റെ വിവാഹേതര ബന്ധമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് വാദിച്ച് കൊണ്ട് കഴിഞ്ഞദിവസം റെഡിറ്റിൽ വന്ന കുറിപ്പ് വലിയ തോതിൽ വൈറലായി. ദസ്വി എന്ന സിനിമയിൽ ഒപ്പം അഭിനയിച്ച നടി നിമ്രത് കൗറുമായി അഭിഷേക് പ്രണയത്തിലായെന്നും പിന്നീട് തന്റെ തെറ്റ് മനസിലാക്കി അഭിഷേക് ഐശ്വര്യക്ക് അരികിലേക്ക് തിരിച്ചെത്തിയെന്നുമാണ് വൈറൽ പോസ്റ്റിൽ പറഞ്ഞിരുന്നത്.
ഈ സംഭവത്തോടെ ഐശ്വര്യയുമായുള്ള നടന്റെ വിവാഹ ജീവിതത്തിൽ വിള്ളൽ വന്നെന്നും പോസ്റ്റിൽ പറയുന്നു. അഭ്യൂഹങ്ങൾ ചർച്ചയായതോടെ അഭിഷേകിനെതിരെ ഐശ്വര്യയുടെ ആരാധകർ തിരിഞ്ഞു. മാത്രമല്ല നിമ്രത് കൗറിന് നേരെയും സൈബറാക്രമണം രൂക്ഷമായിരുന്നു. എന്നാൽ ഇപ്പോഴിതാ മുമ്പൊരിക്കൽ നിമ്രത് കൗറിന് മുന്നിൽ വെച്ച് ഐശ്വര്യയെ പ്രശംസിച്ച് കൊണ്ട് അഭിഷേക് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
എന്റെ ഭാര്യ എനിക്കെപ്പോഴും വൈകാരികമായ പിന്തുണ നൽകിയിട്ടുണ്ട്. ഞാൻ ഭാഗ്യവാനാണ്, എന്റെ കുടുംബവും. ഐശ്വര്യയെ പോലൊരു പങ്കാളിയുണ്ടായാലുള്ള ഗുണം അവൾ ഈ രംഗത്ത് നിന്നുള്ളയാളാണ് എന്നതാണ്. ഞാൻ വർക്ക് ചെയ്യുന്നതിന് കുറച്ച് മുമ്പേ വർക്ക് ചെയ്ത് തുടങ്ങിയതാണ് ഐശ്വര്യ. ഈ ലോകം അവൾക്കറിയാം. എല്ലാത്തിലൂടെയും അവൾ കടന്ന് പോയതാണ്. വെല്ലുവിളി നിറഞ്ഞ ഒരു ദിവസം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അത് മനസിലാക്കുന്ന ഒരാളുണ്ടാകുന്നത് നല്ലതാണ്.
ഞാനെപ്പോഴും ശ്രദ്ധിച്ച കാര്യം ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടങ്ങളിലൂടെ അങ്ങേയറ്റം അന്തസോടെ കടന്ന് പോകാൻ അവൾക്ക് കഴിഞ്ഞു എന്നതാണ്. അത് ഞാൻ വളരെയധികം ആരാധിക്കുന്നു. അഭിനേതാക്കൾ ഇമോഷണലാണ്. വളരെ ഹെെപ്പർ സെൻസിറ്റീവാണ്. ചിലപ്പോൾ പൊട്ടിത്തെറിക്കാൻ തോന്നിയേക്കും.
എന്നാൽ ഐശ്വര്യ അങ്ങനെ ചെയ്യുന്നത് താൻ കണ്ടിട്ടില്ല എന്നുമാണ് അഭിഷേക് ബച്ചൻ അന്ന് പറഞ്ഞത്. ഇത് കേട്ട് നിമ്രത് കൗർ ചെറുപുഞ്ചിരിയോടെ തലയാട്ടുന്നതും വീഡിയോയിൽ കാണാം. ദസ്വിയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
തന്റെ സിനിമകൾ നിരന്തരം പരാജയപ്പെടുന്നത് അഭിഷേകിനെ മാനസികമായി തളർത്തി. ഓരോ സിനിമയും പ്രതീക്ഷയോടെ സമീപിക്കുമെങ്കിലും ബോക്‌സ് ഓഫീസിൽ പരാജയപ്പെടുന്നത് താരത്തെ അസ്വസ്തനാക്കി. ഇതിനിടെ ദസ്വി എന്ന സിനിമയുടെ സെറ്റിൽ വച്ച് അഭിഷേക് ബച്ചനും നായികയായ നിമ്രത് കൗറും തമ്മിൽ അടുപ്പത്തിലായെന്നും കുറിപ്പിൽ പറയുന്നു.
അഭിഷേക് ഐശ്വര്യയെ വഞ്ചിച്ച് നിമ്രതുമായി അടുപ്പത്തിലായതാണ് ഇരുവരുടേയും ദാമ്പത്യ ജീവിതത്തിനുള്ള അവസാനത്തെ ആണിയെന്നാണ് പോസ്റ്റ് പറയുന്നത്. എന്നാൽ അഭിഷേകിന്റെ കുടുംബം അതിനെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. നിമ്രത് അഭിഷേകിന്റെ കാര്യത്തിൽ സീരിയസ് ആയിരുന്നു.
എന്നാൽ താൻ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ അഭിഷേക് നിമ്രതിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ ഐശ്വര്യ അപ്പോഴേയ്ക്കും അഭിഷേകുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. പക്ഷെ നിയമപരമായി വിവാഹ ബന്ധം വേർപെടുത്താനുള്ള സാധ്യത കുറവാണെന്നുമാണ് വൈറലായി കുറിപ്പിൽ പറഞ്ഞിരുന്നത്.
2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുമ്പോയിരുന്നു ഈ വിവാഹം. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ.