ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറഞ്ഞ് അമേരിക്കന്‍ മോഡല്‍ ബെല്ല ഹഡീഡ്. ഇത്തവണ നഗ്നയായാണ് ബെല്ല വേദിയിലേക്ക് എത്തിയത്. വേദിയില്‍ നിന്ന് തന്നെ വസ്ത്രം ഒരുക്കുകയായിരുന്നു.
പാരിസ് ഫാഷന്‍ വീക്കിലായിരുന്നു ബെല്ലയുടെ പുതിയ പരീക്ഷണം. കോപര്‍ണി എന്ന ലേബലിനു വേണ്ടിയാണ് താരം റാംപിലെത്തിയത്. നഗ്നയായി വേദിയിലേക്ക് എത്തിയ ബെല്ലയുടെ ശരീരത്തിലേക്ക്, പിന്നാലെ എത്തിയ രണ്ടു പേര് വെള്ള നിറത്തിലുള്ള ദ്രാവകം സ്പ്രേ ചെയ്യാന്‍ തുടങ്ങി.
ഏറെ വൈകാതെ ഇത് ഉണങ്ങുകയും വസ്ത്രം പോലെ തോന്നിക്കുകയും ചെയ്തു. തുടര്‍ന്ന് ഡിസൈനര്‍ എത്തി സ്ലിറ്റും സ്ലീവും നല്കി ഒരു സ്റ്റൈലിഷ് ഗൗണാക്കി ഇതിനെ മാറ്റുകയായിരുന്നു. ഫാബ്രിക്കന്‍ എന്ന മെറ്റീരിയല്‍ സ്പ്രേ ചെയ്തത്.
ഒരു വസ്തുവിലേക്ക് സ്പ്രേ ചെയ്തു കഴിഞ്ഞാല്‍ ഉറയ്ക്കുകയും വസ്ത്രം പോലെ മാറുകയും ചെയ്യുന്നതാണ് ഫാബ്രിക്കന്റെ പ്രത്യേക. ഇത് വീണ്ടും ദ്രാവക രൂപത്തിലേക്ക് മാറ്റി പുനരുപയോഗിക്കാമെന്നും വോഗ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫാഷന്‍ റാംപുകളില്‍ വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിച്ച് എത്താറുള്ള അമേരിക്കൻ സൂപ്പർ മോഡൽ ആണ് ബെല്ല ഹഡീഡ്. 74–ാമത് കാൻസ് ഫിലം ഫെസ്റ്റിവലിന് എത്തിയപ്പോൾ ബെല്ല അണിഞ്ഞ നെക്ലേസ് ഇന്നും ഫാഷന്‍ ലോകത്തിന് മറക്കാനാവില്ല. ശ്വാസകോശത്തിന്റെ ആകൃതിയിലുള്ള നെക്ലേസ് ആണ് അന്ന് താരം അണിഞ്ഞത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...