Connect with us

ദളിത് കലാപം ഇന്ത്യയില്‍ ആളികത്തും എന്ന രഹസ്യ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥനത്തിൽ പതിറ്റാണ്ടുകളായി വിലക്ക് ഏർപ്പെടുത്തിയ മമ്മൂട്ടി സിനിമ !

Uncategorized

മലയാളത്തിന്‍റെ യശസ്സ് വാനോളം ഉയര്‍ത്തി കൊണ്ടായിരുന്നു ”ഡോ. ബാബാസാഹേബ് അംബേദ്‌ക്കര്‍ ”എന്ന ഇഗ്ലീഷ് ചിത്രത്തിലൂടെ ‘ മമ്മൂട്ടി’ ദേശീയപുരസ്ക്കാരം കരസ്ഥമാക്കിയത്. രാജ്യത്തെ ജനസംഖ്യയിൽ നാലിലൊന്ന് വരുന്ന ദളിത് സമൂഹത്തിന്‍റെ ആരാധ്യപുരുഷനും ഇന്ത്യന്‍ ഭരണഘടനാശില്പിയുമായ ബാബാസാഹേബ് ഡോ. ഭീംറാവ് റാംജി അംബേദ്കറെക്കറുടെ ജീവിതമായിരുന്നു ബോളിവുഡ് സംവിധായകന്‍ ‘ജബ്ബാര്‍ പട്ടേല്‍’ മമ്മൂട്ടിയെ നായകനാക്കി ഇഗ്ലീഷ് ഭാഷയില്‍ ഒരുക്കിയ ഡോ. ബാബാസാഹേബ് അംബേദ്‌ക്കര്‍ എന്ന ചിത്രം പറഞ്ഞത്.

ഇഗ്ലീഷ് ഭാഷയ്ക്ക് പുറമേ , ഹിന്ദി , തമിഴ്, തെലുഗു, മറാത്തി, പഞ്ചാബി, ബംഗാളി, ഗുജറാത്തി, ഒഡിയ.എന്നിങ്ങനെ എട്ടോളം ഭാഷകളില്‍ കൂടി ചിത്രം ഡബ്ബ് ചെയ്തിട്ടുണ്ട് . പക്ഷേ, പ്രദര്‍ശനത്തിനു തയ്യാറെടുത്ത് ഇരുപതോളം വര്‍ഷമായിട്ടും ഡോ. ബാബാസാഹേബ് അംബേദ്‌ക്കര്‍ എന്ന മമ്മൂട്ടി ചിത്രം ഇന്നും പെട്ടിയിലിരിക്കുകയാണ്.ഒരൊറ്റ തിയേറ്ററില്‍ പോലും റിലീസ് ചെയ്തിട്ടില്ല .

നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദര്‍ശിപ്പിച്ച ചിത്രം 2012 ഡിസംബർ ആറിന് തമിഴ് ചാനൽ ഡി ഡി -5 ൽസംപ്രേഷണം ചെയ്തിരുന്നു.കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെയും മഹാരാഷ്ട്ര സർക്കാരിന്റെയും ധനസഹായത്തോടെ നിർമിച്ച ഡോ. ബാബാസാഹേബ് അംബേദ്‌ക്കര്‍ റിലീസ് ചെയ്‌താല്‍ ‘ദളിത്’കലാപം ഇന്ത്യയില്‍ ആളികത്തും എന്ന രഹസ്യറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പതിറ്റാണ്ടുകളായി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ambedkar movie controversy

Continue Reading
You may also like...

More in Uncategorized

Trending

Malayalam