വയലിനിസ്റ്റ് ബാല ഭാസ്ക്കറിന്റെ അപകട മരണത്തില്‍ കേസന്വേഷണം വലിച്ചു നീട്ടിയത് പ്രധാന തെളിവുകള്‍ നഷ്ടപ്പെടുത്താന്‍ വേണ്ടിയാണോ ? ഡ്രൈവര്‍ അര്‍ജുന്‍ മൊഴി മാറ്റിയതില്‍ സംശയമുണ്ട്!! വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
ബാലഭാസ്കറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം. ഡ്രൈവര്‍ അര്‍ജുന്‍ മൊഴി മാറ്റിയതില്‍ സംശയമുണ്ട്. സ്വര്‍ണ കടത്തു കേസിലെ പ്രതികള്‍ ഉള്‍പ്പെട്ടിട്ടും ആ ദിശയില്‍ അന്വേഷണം നടക്കാത്തത് എന്തുകൊണ്ടാണെന്നും ബാലഭാസ്കറിന്‍െറ ബന്ധു പ്രിയ വേണുഗോപാല്‍ ചോദിച്ചു. വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്കറിന്റെ അപകട മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കേസിലെ പ്രധാന തെളിവുകള്‍ നഷ്ടപ്പെട്ടേക്കാം. ബാലഭാസ്കറിന്‍െറ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് വിശദമായ അേന്വഷണം വേണം. സംഭവത്തില്‍ മൊഴി നല്‍കിയവരുടേതുള്‍പ്പെടെ എല്ലാവരുടേയും ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കണം.
കേസന്വേഷണം വലിച്ചു നീട്ടിയത് പ്രധാന തെളിവുകള്‍ നഷ്ടപ്പെടുത്താന്‍ വേണ്ടിയാണോ എന്നും പ്രിയ േവണുഗോപാല്‍ ചോദിക്കുന്നു. ക്രൈംബ്രാഞ്ചിന്‍െറ അന്വേഷണം തൃപ്തികരമല്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25ന് നടന്ന വാഹനാപകടത്തെ തുടര്‍ന്നാണ് ബാലഭാസ്കറും രണ്ട് വയസുകാരി മകള്‍ തേജസ്വിനി ബാലയും മരിച്ചത്. മകള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജ്ജുനിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
balabhaskar- death- relatives seeks detailed probe