Malayalam Breaking News
മുൻ കന്നഡ സിനിമ താരവും സുമലതയുടെ ഭർത്താവുമായ അംബരീഷ് അന്തരിച്ചു !!
മുൻ കന്നഡ സിനിമ താരവും സുമലതയുടെ ഭർത്താവുമായ അംബരീഷ് അന്തരിച്ചു !!
മുൻ കന്നഡ സിനിമ താരവും സുമലതയുടെ ഭർത്താവുമായ അംബരീഷ് അന്തരിച്ചു !!
കന്നഡ സിനിമാ താരവും മുന്‍ കേന്ദ്രമന്ത്രിയുമായ എംഎച്ച് അംബരീഷ് അന്തരിച്ചു. 65 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത സിനിമാ താരം സുമലതയാണ് ഭാര്യ.
എം.എല്‍.എ, എം.പി, കേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അംബരീഷ് 200 ലേറെ കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1994 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്ന അംബരീഷ് സീറ്റ് നിഷേധിച്ചതോടെ 96ല്‍ ജനതാദളില്‍ ചേര്‍ന്നു. 1998 ലെ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ മത്സരിച്ച അംബരീഷ് രണ്ടുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു.
പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി മാണ്ഡ്യയില്‍ നിന്ന് രണ്ടുതവണ കൂടി ലോക്സഭയിലേക്ക് ജയിച്ചു. 2006 ല്‍ വാര്‍ത്താ വിനിമയ വകുപ്പിന്റെ സഹമന്ത്രിയായി.നാലു മാസത്തിന് ശേഷം കാവേരി ട്രിബ്യൂണലിന്റെ വിധിയില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ചു.
Ambareesh passed away
