Actress
കുട്ടിയുടുപ്പിട്ട് പ്രസവമുറിയിൽ നിന്ന് നേരെ വോദിയിലേക്ക്! അമലാ പോളിനെ വലിച്ച് കീറി അവർ! പിന്നീട് സംഭവിച്ചത്!
കുട്ടിയുടുപ്പിട്ട് പ്രസവമുറിയിൽ നിന്ന് നേരെ വോദിയിലേക്ക്! അമലാ പോളിനെ വലിച്ച് കീറി അവർ! പിന്നീട് സംഭവിച്ചത്!
അമല പോൾ ആയിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരം. പ്രസവശേഷം ആദ്യമായിട്ടാണ് അമല പോൾ കഴിഞ്ഞ ദിവസം ഒരു പൊതുവേദിയിലേക്ക് എത്തുന്നത്. എന്നാൽ ഇതിനു പിന്നാലെ നിരവധി വിമർശനമാണ് താരത്തെ തേടിയെത്തുന്നത്.
ആസിഫ് അലിയും അമല പോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലെവൽ ക്രോസ് എന്ന പുതിയ സിനിമയുടെ പ്രമോഷനായി എത്തിയതാണ് അമല. പിന്നാലെ ഇരുവർക്കും വലിയ സ്വീകരണമാണ് ആൽബർട്ട് കോളേജ് ഒരുക്കിയതും.
അതേസമയം വീട്ടിൽ കാത്തിരിക്കുന്നൊരു കൊച്ചുണ്ട്, ആരും തള്ളല്ലേ എന്നു പറഞ്ഞാണ് അമല കാറിൽ നിന്നും ഇറങ്ങി വന്നത്. കറുത്ത ഷോർട്ട് ടോപ്പ് ആണ് അമല ധരിച്ചിരുന്നത്. ഇത് കണ്ടതോടെ സദാചാര വാദികൾ വിമർശനവുമായി എത്തി.
ആ കുട്ടികൾ എന്ത് കരുതും കഴുത്തിറങ്ങിയ കുട്ടിയുടുപ്പിട്ട് സ്‌റ്റേജിൽ വന്നിരിക്കുന്നു, പ്രസവിച്ചിട്ട് 28 പോലും കഴിഞ്ഞില്ല, എന്നിങ്ങനെ ഒരുനൂറ് കമന്റുകൾ ആണ് ലഭിച്ചത്.
എന്നാൽ നടി ഇതൊന്നും കാര്യമായി എടുത്തിരുന്നില്ല. അമല സ്റ്റേജിൽ വെച്ച് പുതിയ സിനിമയെ കുറിച്ചും തന്റെ മകനെ കുറിച്ചും ഡെലിവറിക്ക് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം തുറന്നു പറയുകയായിരുന്നു. തന്റെ മോൻ വളരെ പാവം ആണെന്നും ഓരോ നിമിഷവും ഹാപ്പി അഡിക്ഷൻ ഉണ്ടാവുകയാണ് അവനിലേക്ക് എന്നും നടി പറഞ്ഞു.
മോന് ഇലൈ അമല ജഗദ് എന്നാണ് പേരിട്ടത്. മമ്മിയാണ് അവന്റെ കൂടെയുള്ളത്. പിന്നെ ഭർത്താവ് ജഗത്തും ഉണ്ടെന്നും അമേസിംഗ് ഫാദർ ആണ് ജഗദ് എന്നും താരം വാചാലയായി. തന്നെ കാര്യങ്ങൾ പലതും പഠിപ്പിച്ചു തരുന്നത് ജഗദ് ആണ്. കാരണം പല കാര്യങ്ങളിലും പാനിക് ആകാറുണ്ട്. അപ്പോൾ ധൈര്യം തന്നുകൂടെ നിൽക്കുന്നത് ജഗദ് ആണ്. സെപ്റ്റംബറിൽ കുഞ്ഞിന്റെ ബാപ്റ്റിസം കഴിഞ്ഞാൽ കുടുംബ സമേതം ഗോവക്ക് പോകുമെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.
