Malayalam Breaking News
ലോകചരിത്രത്തിൽ ഒരു പുതുമയുമില്ലാത്ത സിനിമയെ കുറിച്ച് കൂടുതൽ പങ്കു വച്ച് അൽഫോൻസ് പുത്രൻ !
ലോകചരിത്രത്തിൽ ഒരു പുതുമയുമില്ലാത്ത സിനിമയെ കുറിച്ച് കൂടുതൽ പങ്കു വച്ച് അൽഫോൻസ് പുത്രൻ !
By
പ്രേമം എന്ന ചിത്രം മലയാള സിനിമയിൽ നിവിൻ പോളിക്ക് വലിയൊരു സ്ഥാനമാണ് നേടിക്കൊടുത്തത്. അതിലൂടെ താരങ്ങളായവരാണ് അനുപമ പരമേശ്വരനും , സായ് പല്ലവിയുമൊക്കെ. സംവിധായകൻ അല്ഫോൻസ് പുത്രൻ പിന്നീട് നീണ്ട ഇടവേളയിൽ ആയിരുന്നു.
നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടന്‍ തുടങ്ങുകയാണ്. സംഗീതവുമായി ബന്ധപ്പെട്ട പ്രമേയമാണ് ചിത്രത്തിന്റേതെന്ന് അടുത്തിടെ ഒരു ഫേസ്ബുക്ക് സംവാദത്തില്‍ അല്‍ഫോണ്‍സ് വ്യക്തമാക്കി. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്.
സംഗീതവുമായി ബന്ധപ്പെട്ട കുറച്ചുകാര്യങ്ങള്‍ കൂടി പഠിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ചെറിയ താമസത്തിന് കാരണം. മ്യൂസിക് റെക്കോഡിംഗ് ആരംഭിച്ചിട്ടുണ്ടെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.
നേരത്തേ തന്റെ ചിത്രത്തിന് പാടാനറിയുന്ന ഒരു നായികയെ ആവശ്യമുണ്ടെന്ന് കാണിച്ച് അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കാളിദാസ് ജയറാമിനെ നായകനാക്കി അല്‍ഫോണ്‍സ് തമിഴില്‍ ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ആ ചിത്രം തന്നെയാണോ ഇത് എന്നത് വ്യക്തമല്ല.
അല്‍ഫോണ്‍സിന്റെ ആദ്യ ചിത്രം തമിഴിലും മലയാളത്തിലുമായാണ് ഒരുങ്ങിയത്. ലോക ചരിത്രത്തില്‍ ഒരു പുതുമയുമില്ലാത്ത ചിത്രം എന്നായിരുന്നു നേരത്തിന്റെ പരസ്യ വാചകം. അതോര്‍മിപ്പിച്ച് ഒരു പുതുമയുമില്ലാത്ത രണ്ടാമത്തെ തമിഴ് ചിത്രമാണ് വരുന്നത് എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്.
alphonse puthran’s new movie
