നരബലി – ഷാരോൺ വധ കേസ് ഗവർണറോട് അഭ്യർത്ഥനയുമായി അൽഫോൻസ് പുത്രൻ !
Published on
കേരളത്തെ നടുക്കിയ രണ്ടു സംഭവങ്ങളാണ് ഇലന്തൂർ ഇരട്ട നരബലി കേസും ഷാരോൺ വധ കേസും . സിനിമയെ പോലും വെല്ലുന്ന രീതിയിലാണ് കൊലപതകങ്ങൾ കേരത്തിൽ നടക്കുന്നത് . ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് തുറന്ന അഭ്യർത്ഥനയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ രംഗത്ത് എത്തിയിരിക്കുകയാണ് . അന്ധവിശ്വാസത്തെ തുടർന്ന് കേരളത്തിൽ അടുത്തകാലത്തായി സംഭവിച്ച രണ്ട് കൊലപാതകങ്ങളിൽ കർശനമായ നടപടി സ്വീകരിക്കാൻ ഗവർണർ തയ്യാറാകണമെന്നാണ് അൽഫോൺസ് അഭ്യർത്ഥിക്കുന്നത്. ഇലന്തൂർ ഇരട്ട കൊലപാതകക്കേസിലും പറാശാല സ്വദേശിയായ ഷാരോണിനെ സുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തിയ കേസിലുമാണ് ഗവർണർ നടപടി സ്വീകരിക്കണമെന്ന് അൽഫോൺസ് പുത്രൻ ആവശ്യപ്പെട്ടിട്ടുള്ളത്.
Continue Reading
You may also like...
Related Topics:alphonse puthren
