Connect with us

നടന്‍ അല്ലു രമേഷ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

News

നടന്‍ അല്ലു രമേഷ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

നടന്‍ അല്ലു രമേഷ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

പ്രശസ്ത തെലുങ്ക് നടന്‍ അല്ലു രമേഷ് അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വിശാഖപട്ടണത്തിലെ വസതിയില്‍ വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2001 ല്‍ റിലീസ് ചെയ്ത ചിരുജല്ലു എന്ന സിനിമയിലൂടെയാണ് അല്ലു രമേഷ് അരങ്ങേറ്റം കുറിച്ചത്. തൊളു ബൊമ്മലാട്ട, മധുര വൈന്‍സ്, വീഥി, ബ്ലേഡ് ബാജി, നെപ്പോളിയന്‍ തുടങ്ങി അന്‍പതോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

വിയോഗത്തിന് പിന്നാലെ സംവിധായകന്‍ ആനന്ദ് രവി അടക്കമുള്ള സിനിമാപ്രവര്‍ത്തര്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top