Bollywood
ആരോഗ്യത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകള്‍; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ആരാധ്യ ബച്ചന്‍
ആരോഗ്യത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകള്‍; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ആരാധ്യ ബച്ചന്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. ഇവരുടെ മകള്‍ ആരാധ്യ ബച്ചനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ആരാധ്യയ്‌ക്കെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം.
ആരാധ്യയുടെ ആരോഗ്യത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള വ്യാജവാര്‍ത്തക്കെതിരാണ് 11 വയസ്സുകാരി നിയമനടപടിയുമായി നീങ്ങുന്നത്. കേസിന്റെ വാദം ഏപ്രില്‍ 20ന് നടക്കും. ഒന്നിലധികം കാരണങ്ങളാല്‍ ആരാധ്യ ബച്ചന്‍ പലപ്പോഴും ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട്. ഇതിനെതിരെ അഭിഷേക് ബച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു.
‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാന്‍ ഒരു പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ എന്നാല്‍ എന്റെ മകള്‍ ആ പരിധിക്ക് പുറത്താണ്. നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു അഭിഷേക് ബച്ചന്റെ പ്രതികരണം.
ഐശ്വര്യയ്‌ക്കൊപ്പം ആരാധ്യ പതിവായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ജിയോ വേള്‍ഡ് ഗാര്‍ഡന്‍സിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടന വേളയില്‍ കുടുംബത്തോടൊപ്പം ആരാധ്യ എത്തിയിരുന്നു. ഈ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.