Actor
അറ്റ്‍ലിയും അല്ലു അർജുനും ഒന്നിക്കുന്നു; സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്ന് വിവരം
അറ്റ്‍ലിയും അല്ലു അർജുനും ഒന്നിക്കുന്നു; സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്ന് വിവരം
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്‍ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന് ശേഷം അറ്റ്ലിയും പുഷ്പ 2 വിൻറെ ഗംഭീര വിജയത്തിനുശേഷം അല്ലു അർജുനും ഒന്നിക്കുന്ന ചിത്രമാണിത്.
സൺ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിൻറെ പ്രാരംഭ ജോലികൾക്കായി അറ്റ്‍ലി ഹൈദരാബാദിൽ എത്തിയിട്ടുണ്ട്. അല്ലു അർജുൻറെ പിറന്നാൾ ദിനത്തിലാണ് ഈ ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനം നടന്നിരുന്നത്.
ചിത്രം സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയായാണെന്നാണ് വിവരം. ചിത്രത്തിനായി വിഎഫ്എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോസ് ആണ്.
ലോല വിഎഫ്എക്സ്, സ്പെക്ട്രൽ മോഷൻ, ഫ്രാക്ചേർഡ് എഫ്എക്സ്, ഐഎൽഎം ടെക്നോപ്രോപ്സ്, അയൺഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്റ്റ്സ് എന്നീ കമ്പനികളാണ് ഈ പ്രോജക്ടിൽ ഒന്നിക്കുന്നത്. ചിത്രത്തിൽ സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്.
