Connect with us

കുടുംബത്തോടോപ്പം ഇറ്റലിയില്‍ അവധിയാഘോഷിച്ച് അല്ലു അര്‍ജുന്‍

Actor

കുടുംബത്തോടോപ്പം ഇറ്റലിയില്‍ അവധിയാഘോഷിച്ച് അല്ലു അര്‍ജുന്‍

കുടുംബത്തോടോപ്പം ഇറ്റലിയില്‍ അവധിയാഘോഷിച്ച് അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ഇതിന്റെ തിരക്കുകളിലായിരുന്നു ഇതുവരെ അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 15 നാണ് പ്രേക്ഷകരിലേക്കെത്തുക. ഇപ്പോഴിതാ തിരക്കുകളില്‍ നിന്നെല്ലാം മാറി അവധിയാഘോഷങ്ങളിലാണ് അല്ലു അര്‍ജുന്‍. ഭാര്യ സ്‌നേഹയ്ക്കും മക്കളായ അല്ലു അര്‍ഹാനും അയാനുമൊപ്പം ഇറ്റലിയിലാണ് അല്ലു അര്‍ജുന്റെ അവധിക്കാലം.

അല്ലു അര്‍ജുനും മക്കള്‍ക്കുമൊപ്പം കൊളോസിയം സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ സ്‌നേഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സ്‌നേഹ.

2011 ലാണ് അല്ലു അര്‍ജുനും സ്‌നേഹയും വിവാഹിതരായത്. ഇരുവരുടേയും മകള്‍ അല്ലു അര്‍ഹയും സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. 2021 ലായിരുന്നു പുഷ്പ ദ് റൈസ് തിയറ്ററുകളിലെത്തിയത്. ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു ചിത്രം നേടിയത്.

രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായെത്തിയത്. നടന്‍ ഫഹദ് ഫാസിലും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തി. അടുത്തിടെ പുഷ്പ 2 വിലെ രണ്ട് ഗാനങ്ങളും പുറത്തുവന്നിരുന്നു. സുനില്‍, റാവു രമേശ്, അനസൂയ ഭരദ്വാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുക. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ് പുഷ്പ 2.

More in Actor

Trending

Recent

To Top