Malayalam Breaking News
“സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് തെലുങ്ക് സിനിമയാണ്” – അല്ലു അർജുൻ
“സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് തെലുങ്ക് സിനിമയാണ്” – അല്ലു അർജുൻ
By
“സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് തെലുങ്ക് സിനിമയാണ്” – അല്ലു അർജുൻ
മി ടൂ തരംഗം ആഞ്ഞടിക്കുകയാണ് ഇന്ത്യൻ സിനിമയിൽ. എന്നാൽ മറ്റു ഭാഷകാളെ അപേക്ഷിച്ച് തെലുങ്ക് സിനിമയിൽ സ്ത്രീകൾ കൂടുതൽ സുരക്ഷിതരാണെന്നാണ് നടൻ അല്ലു അർജുൻ പറയുന്നത്. മീ ടൂ ക്യാമ്പയിനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അല്ലു അര്ജുന്.
”പീഡനാനുഭവങ്ങള്‍ മറച്ചു വയ്ക്കാതെ സ്ത്രീകള്‍ തുറന്ന് സംസാരിക്കുന്നത് ഒരു നല്ല മാറ്റമാണെന്ന് ഞാന്‍ കരുതുന്നു. തെലുങ്ക് സിനിമയില്‍ സ്ത്രീകള്‍ താരതമ്യേന സുരക്ഷിതരാണ്. മറ്റു ഏത് സിനിമാ മേഖലയുമായി താരതമ്യം ചെയ്താലും നമുക്കത് മനസ്സിലാകും.
ഇവിടെ ജോലി ചെയ്യുന്ന ഏത് വനിതാ സിനിമാ പ്രവര്‍ത്തകരോടും നിങ്ങള്‍ക്ക് ചോദിച്ച് നോക്കാം. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് തെലുങ്ക് സിനിമയാണ്’- അല്ലു അര്ജുന് പറഞ്ഞു.
allu arjun about me too campaign