Actor
ഞാന്‍ അദ്ദേഹത്തെ ഈ ലോകത്ത് മറ്റെന്തിനേക്കാളും ഏറെ സ്നേഹിക്കുന്നു;പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് അല്ലു അർജുൻ!
ഞാന്‍ അദ്ദേഹത്തെ ഈ ലോകത്ത് മറ്റെന്തിനേക്കാളും ഏറെ സ്നേഹിക്കുന്നു;പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് അല്ലു അർജുൻ!
തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വികാരഭരിതനായി അല്ലു അര്ജുന്.അല വൈകുണ്ഠപുരമുലു എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് താരം പിതാവ് അല്ലു അരവിന്ദിനെക്കുറിച്ച് സംസാരിക്കുന്നതും വികാരഭരിതനായതും.അല്ലു അര്‍ജുന്റെ കണ്ണുകള്‍ നിറഞ്ഞൊഴുക്കുകയായിരുന്നു. തെലുങ്കിലെ പ്രശ്സത നിര്‍മാതാവാണ് അല്ലു അരവിന്ദ്. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ അദ്ദേഹമാണ്.
‘ജീവിതത്തില്‍ ഒരിക്കല്‍ പോലും അച്ഛനോട് നന്ദി പറയാന്‍ തനിക്ക് അവസരം കിട്ടിയിട്ടില്ലെന്നും എന്നാല്‍ ഈ വേദി ഞാന്‍ അതിനായി ഉപയോഗിക്കുന്നു. ഞാന്‍ ഒരച്ഛനായതിന് ശേഷമാണ് അദ്ദേഹത്തിന്റെ വില മനസ്സിലാക്കുന്നത്. ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുണ്ട് എന്റെ പിതാവ് മറ്റുള്ളവരെ പറ്റിച്ചാണ് ഇത്രയും പണമുണ്ടാക്കിയതും ഇന്ന് ഈ നിലയില്‍ എത്തിയതും എന്ന്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹം ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്. ഇന്ത്യയിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളാണ് അദ്ദേഹം. സര്‍ക്കാര്‍ അദ്ദേഹത്തെ പത്മ പുരസ്കാരം നല്കി ആദരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹം അതിനര്‍ഹനാണ്.
ഞാനും അച്ഛനും സ്നേഹത്തെക്കുറിച്ചൊന്നും പരസ്പരം അധികം സംസാരിക്കാറില്ല. പരസ്പരം അഗാധമായി സ്നേഹിക്കുന്നുവെങ്കിലും അത് പൊതുവേദിയില്‍ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് ഞാന്‍ പറയുന്നു, ഞാന്‍ അദ്ദേഹത്തെ ഈ ലോകത്ത് മറ്റെന്തിനേക്കാളും ഏറെ സ്നേഹിക്കുന്നു. എനിക്കൊരിക്കലും അദ്ദേഹത്തെ പോലെ ഒരു നല്ല പിതാവാകാന്‍ കഴിയുകയില്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ അടുത്തു പോലും എത്തി നില്ക്കാന് കഴിയുകയില്ല’- അല്ലു അര്ജുന് പറഞ്ഞു.
allu arjun about his father
