നിത്യഹരിത നായകൻ പ്രേംനസീര്‍ അദ്ദേഹത്തിനു വേണ്ടി ഒന്നും സമ്പാദിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകന് ആലപ്പി അഷറഫ്. പ്രേംനസീര്‍ ഹിന്ദു ക്ഷേത്രത്തില്‍ മുസ്ലീം ആനയെ നടക്കിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. നസീറിന്റെ നാട്ടിലെ ദേവീക്ഷേത്രത്തില്‍ ഒരു ആനയെ വാങ്ങാന്‍ തീരുമാനിച്ചു. ഇതിനായി അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയുമൊക്കെ റസീറ്റ് കുറ്റി അടിച്ചു. ആ റസീറ്റ് കുറ്റിയുടെ ഉദ്ഘാടനം പ്രേംനസീറിനെകൊണ്ട് ചെയ്യിക്കണം എന്ന് പറഞ്ഞ് കമ്മിറ്റിക്കാര് അദ്ദേഹത്തെ കാണാന്‍ ചെന്നു.
ഞങ്ങള്‍ ഒരു ആനയെ വാങ്ങാന്‍ തീരുമാനിച്ചുവെന്നും ഈ റസീറ്റുകുറ്റിയില് ആദ്യം സാറിന്റെ ഒരു തുക എഴുതണമെന്നും അവര്‍ പറഞ്ഞു. ഉടന്‍ അവരുടെ കയ്യില്‍ നിന്ന് മൊത്തം റസീറ്റ് കുറ്റിയും വാങ്ങിവച്ചിട്ട് പ്രേംനസീര്‍ ‘നിങ്ങള്‍ പിരിവെടുക്കരുത് ഇതെന്റെ അമ്ബലം കൂടിയാണ്, ഒരു ആനയെ ഞാന്‍ വാങ്ങിത്തരാം’ എന്നു പറഞ്ഞു. ഏറ്ററവും വലിയ മത സൗഹാര്ദമെന്നും ആലപ്പി അഷറഫ് കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...