Connect with us

21 ദിവസത്തെ വാട്ടർ ഫാസ്റ്റിംഗ് തെറാപ്പിയുമായി രഞ്ജിനി ഹരിദാസ്; ആശംസകളുമായി താരങ്ങൾ

Social Media

21 ദിവസത്തെ വാട്ടർ ഫാസ്റ്റിംഗ് തെറാപ്പിയുമായി രഞ്ജിനി ഹരിദാസ്; ആശംസകളുമായി താരങ്ങൾ

21 ദിവസത്തെ വാട്ടർ ഫാസ്റ്റിംഗ് തെറാപ്പിയുമായി രഞ്ജിനി ഹരിദാസ്; ആശംസകളുമായി താരങ്ങൾ

മലയാള ടെലിവിഷൻ റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ നിന്നും എടുത്ത് മാറ്റാൻ പറ്റാത്ത പേരാണ് രഞ്ജിനി ഹരിദാസിന്റേത്. നിരവധി റിയാലിറ്റി ഷോകളും സ്‌റ്റേജ് ഷോകളും എല്ലാം ചെയ്തിരുന്ന മലയാളത്തിലെ ഏറ്റവും തിരക്കുള്ള അവതാരികയായിരുന്നു രഞ്ജിനി. എന്നാൽ കുറച്ച് നാളുകളായി വളരെ കുറച്ച് പരിപാടികളിൽ മാത്രമാണ് രഞ്ജിനി പ്രത്യപ്പെടാറുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ സജീവവുമാണ്. താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമൊക്കെയായി നിരവധി പേരാണ് താരത്തെ പിന്തുടരുന്നത്.

ഇപ്പോഴിതാ താനൊരു ശ്രമകരമായ ദൗത്യം ഏറ്റെടുത്തുവെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് രഞ്ജിനി. താരങ്ങൾ ശരീരത്തിന്റെ ഫിറ്റ്‌നെസ് നോക്കുന്നതിന് വേണ്ടി ഡയറ്റ് ചെയ്യുന്നത് പതിവാണ്. എന്നാൽ ഭക്ഷണം പോലും കഴിക്കാതെ അത്തരമൊരു മാറ്റത്തിന് വേണ്ടി ശ്രമിക്കുകയാണ് താനെന്നാണ് പറയുകയാണ് രഞ്ജിനി ഹരിദാസ്. ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇതേ കുറിച്ച് താരം പറയുന്നത്.

’21 ദിവസത്തെ വാട്ടർ ഫാസ്റ്റിംഗ് തെറാപ്പിക്ക് ഞാൻ സൈൻ അപ്പ് ചെയ്തു. തീർച്ചയായും എന്റെ മാർബിൾസ് നഷ്ടമായെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം. എന്നാൽ പ്രത്യക്ഷത്തിൽ ഈ ഫാസ്റ്റിങ്ങിന് അതിശയകരമായ ചില ഗുണങ്ങളുണ്ട്. അത് നേരിട്ട് അനുഭവിക്കാൻ ഞാൻ ആഗ്രഹിച്ചു. കൂടാതെ ഞാൻ സ്വയമേ ഒരു വെല്ലുവിളി ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അതിനാൽ തന്നെ സന്തോഷത്തോടെ ഈ വെല്ലുവിളി ഞാൻ ഏറ്റെടുത്തു.

ആദ്യത്തെ ഒന്നു രണ്ട് ദിവസം കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. പക്ഷേ ഞാൻ സത്യസന്ധമായി പറയുകയാണെങ്കിൽ ഇന്ന് 3-ാം ദിവസമാണ് ഇതൊരുമാതിരി വൃത്തിക്കെട്ട പണിയായി പോയെന്ന് എനിക്ക് തന്നെ മനസിലായത്. എന്നിരുന്നാലും എനിക്ക് ഇതിലൂടെ ശക്തി ലഭിക്കണം എന്ന് ഞാൻ കരുതുന്നു. നല്ല ശരീരത്തിനായി ഞാൻ വിശപ്പോടെ കാത്തിരിക്കുന്നു..’ എന്ന് പറഞ്ഞാണ് രഞ്ജിനി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

അതേ സമയം രഞ്ജിനിയോട് സംശയങ്ങളുമായിട്ടാണ് ആരാധകർ എത്തിയിരിക്കുന്നത്. സംശയങ്ങൾക്കുള്ള മറുപടി രഞ്ജിനി തന്നെ കൊടുക്കുന്നുമുണ്ട്. ഇരുപത്തിയൊന്ന് ദിവസം വെള്ളം മാത്രമേ ഉള്ളുവെന്ന് പറഞ്ഞാൽ അതെങ്ങനെയാണ് സാധ്യമാവുക എന്നാണ് ഒരാൾ ചോദിച്ചത്.

ഇതിന് 14 മുതൽ 17 ദിവസം വരെ എന്തായാലും അങ്ങനെ പോവും. എനിക്ക് എത്ര ദിവസം ഇഷ്ടപ്പെട്ട വെള്ളം മാത്രം കുടിച്ച് പോകാനാകും എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങൾ. അതിനുശേഷം 4-7 ദിവസം കൊണ്ട് പതിയെ ഭക്ഷണത്തിലേയ്ക്ക് തിരികെ വരികയാണ് ചെയ്യുകയെന്ന് രഞ്ജിനി പറയുന്നു.

ഗായിക രഞ്ജിനി ജോസ്, നടി ശ്വേത മേനോൻ തുടങ്ങി നിരവധി പേരാണ് രഞ്ജിനിയ്ക്ക് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. നിന്നെ കൊണ്ടിത് ചെയ്യാൻ സാധിക്കുമെന്നാണ് ശ്വേത മേനോൻ കമന്റിലൂടെ പറയുന്നത്. മാത്രമല്ല വാട്ടർ ഫാസ്റ്റിംഗ് തെറാപ്പി ചെയ്ത ആളുകളും അവരുടെ അനുഭവം രഞ്ജിനിയുമായി പങ്കുവെയ്ക്കുന്നുണ്ട്.

ശരത്ത് പുളിമൂട് എന്നയാളുമായി പ്രണയത്തിലാണ് രഞ്ജിനി ഇപ്പോൾ. ഇതിന് മുമ്പ് ബന്ധങ്ങളൊക്കെ ആത്മാർഥമായിരുന്നെങ്കിലും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അതൊന്നും വിജയിച്ചില്ല. അതിന് ശേഷമാണ് ശരത്തുമായി ഇഷ്ടത്തിലാവുന്നത്. വർഷങ്ങളായുള്ള രഞ്ജിനിക്ക് ശരത്തിനെ പരിചയമുണ്ട്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു.

രഞ്ജിനി മറ്റൊരു റിലേഷൻഷിപ്പിലായിരുന്നു. പിന്നീട് ശരത്ത് വിവാഹമോചിതനായി. രഞ്ജിനി നേരത്തെ ഉണ്ടായിരുന്ന റിലേഷൻഷിപ്പ് അവസാനിപ്പിച്ചു. അങ്ങനെ ശരത്തും രഞ്ജിനിയും അടുപ്പത്തിലാകുകയായിരുന്നു. ശരത്തുമായിട്ടുള്ള ബന്ധം വിവാഹത്തിലേക്ക് എത്തുമോ എന്നൊന്നും അറിയില്ലെന്നും രഞ്ജിനി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Social Media

Trending