Connect with us

ആലിയ ഭട്ട് ഭാവിയിലെ ഇതിഹാസമെന്ന് രേഖ!; വൈറലായി വീഡിയോ

News

ആലിയ ഭട്ട് ഭാവിയിലെ ഇതിഹാസമെന്ന് രേഖ!; വൈറലായി വീഡിയോ

ആലിയ ഭട്ട് ഭാവിയിലെ ഇതിഹാസമെന്ന് രേഖ!; വൈറലായി വീഡിയോ

ആലിയ ഭട്ടും രേഖയും അടുത്തിടെ ഒരു അവാര്‍ഡ് ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. അവാര്‍ഡ് വാങ്ങിക്കുന്ന താരങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആലിയ ഭട്ടിനെ രേഖ ഭാവി ഇതിഹാസമെന്ന് വിളിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആലിയ ഭട്ടിന്റെ രസകരമായ പ്രതികരണവും വീഡിയോയില്‍ കാണാം.

ആലിയ ഭട്ടും രേഖയും ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് വാങ്ങിക്കാന്‍ എത്തിയതായിരുന്നു. ‘ഗംഗുഭായ് കത്തിയാവാഡി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ട് മികച്ച നടിയായപ്പോള്‍ രേഖ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ അതുല്യ സംഭാവനകള്‍ക്കായിരുന്നു അവാര്‍ഡ് സ്വന്തമാക്കിയത്. രേഖ അവാര്‍ഡ് വാങ്ങിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ സോണി ടെലിവിഷന്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു.

നമ്മുടെ രാജ്യത്തിന്റെ ഭാവി ഇതിഹാസങ്ങള്‍ക്ക് ഞാന്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നു, ആലിയ അതിന്റെ തുടക്കമാണ് എന്നുമായിരുന്നു രേഖ പറഞ്ഞത്. ആലിയ ഭട്ട് തന്റ തലയ്ക്ക് കൈ കൊടുത്ത് വീഴുന്നതുപോലെ അഭിനയിക്കുകയും ചെയ്തു. രേഖയുടെ അഭിനന്ദനം തനിക്ക് വലിയ അംഗീകാരമാണ് എന്ന് സൂചിപ്പിക്കുന്നതായിരുന്നു ആലിയ ഭട്ടിന്റെ പ്രതികരണം.

‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രമാണ് ആലിയ ഭട്ടിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച ‘ബ്രഹ്മാസ്ത്ര’ സംവിധാനം ചെയ്തത് അയന്‍ മുഖര്‍ജിയാണ്. ഹുസൈന്‍ ദലാലും സംവിധായകന്‍ അയന്‍ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നു.

ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്മാസ്ത്ര’ എത്തിയത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ‘ബ്രഹ്മാസ്ത്ര’ അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രത്തിന്റെ ആദ്യ ഭാഗം എത്തിയത് ‘ബ്രഹ്മാസ്ത്ര പാര്‍ട് വണ്‍: ശിവ’ എന്ന പേരിലാണ്. വിസ്മയിപ്പിക്കുന്ന ഒരു തിയറ്റര്‍ കാഴ്ചയായിരുന്നു ബ്രഹ്മാസ്ത്ര എന്നായിരുന്നു അഭിപ്രായങ്ങള്‍.

More in News

Trending

Recent

To Top