ആലിയ നടിയോ ? അതെനിക്ക് അറിയില്ലായിരുന്നു
ബോളിവുഡില്‍ ഏറ്റവും ‘ക്യൂട്ട്’ ആയ താരമായാണ് ആലിയ ഭട്ട്. കുട്ടിത്തം തുളുമ്പുന്ന മുഖമാണ് ആലിയ ഭട്ടിനെ ആകർഷണീയമാക്കുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ താനത്ര കുട്ടിയല്ലെന്നും ആലിയ തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയെടുക്കാന്‍ ആലിയക്കായി. അതുകൊണ്ട് തന്നെ ആലിയയെ ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ സാധിച്ചില്ലെന്നു പറഞ്ഞാല്‍ അത് വലിയ അമ്പരപ്പാകും.
എന്നാൽ, ഇവിടെ ലോക പ്രശസ്തിയാർജ്ജിച്ച ഒരു താരത്തിന് ആലിയയെ തിരിച്ചറിയാന്‍ കഴിയാതെ വന്നിരിക്കുകയാണ്. അത് മറ്റാർക്കുമല്ല, മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്സിനാണ് ആലിയ ആരാണെന്ന് തിരിച്ചറിയാനാകാതെ വന്നത്. തുടർന്ന് ഗിബ്സിന് ആലിയയെ പരിചയപ്പെടുത്തി കൊടുക്കാന്‍ ആരാധകര്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ രസകരമായ സംഭാഷണമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
ഗിബ്സിന്റെ ഒരു ട്വീറ്റ് ട്വിറ്റര്‍ ലൈക് ചെയ്ത സന്തോഷത്തില്‍ ആലിയയുടെ ഒരു ജിഫ് ഗിബ്സ് പങ്കുവയ്ക്കുകയായിരുന്നു. ‘ഒരു ട്വീറ്റ് ട്വിറ്റര്‍ ലൈക് ചെയ്യുമ്ബോഴുണ്ടാകുന്ന വികാരം’ എന്ന അടിക്കുറിപ്പോടെയാണ് ഗിബ്സ് ജിഫ് പങ്കു വച്ചത്. ആലിയ നെഞ്ചില്‍ തൊട്ട് സ്നേഹം പ്രകടിപ്പിക്കുന്നതായിരുന്നു ജിഫ്.
ഇന്ത്യയ്ക്ക് പുറത്തും ആലിയയ്ക്ക് ആരാധകരുണ്ടെന്ന സന്തോഷത്തില്‍ ആരാധകരില്‍ ഒരാള്‍ ‘നിങ്ങള്‍ക്ക് ആലിയയെ അറിയുമോ’? എന്ന് ഗിബ്സിനോട് ചോദിക്കുകയായിരുന്നു. എന്നാല്‍, ഈ സ്ത്രീ ആരാണെന്ന് തനിക്കൊരു ധാരണയുമില്ല എന്നായിരുന്നു ഗിബ്സിന്റെ മറുപടി. ഉടനെ തന്നെ ആലിയ ആരെന്നു വിശദീകരിച്ച് ട്വീറ്റിന് താഴെ കമന്റുകള്‍ നിറയാന്‍ തുടങ്ങി.
ഇതേ തുടര്‍ന്ന്, ‘നിങ്ങളൊരു നടിയാണെന്ന് എനിക്കറിയില്ലായിരുന്നു ആലിയ. എന്താണെങ്കിലും ജിഫ് നന്നായിരുന്നു’- ഗിബ്സ് വീണ്ടും ട്വീറ്റ് ചെയ്തു. എന്നാല്‍, ഇതിന് ആലിയ നല്കിയ മറുപടിയായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. മറ്റൊരു ജിഫായിരുന്നു ആലിയയുടെ മറുപടി. ഒരു അമ്ബയറിനെ പോലെ ‘ഫോര്‍’ സിഗ്നല്‍ കാണിക്കുന്ന ആലിയയായിരുന്നു ആ ജിഫില്‍.
തുടർന്ന് ആലിയയുടെ ഈ മറുപടി ശ്രദ്ധയില്‍പ്പെട്ട ഗിബ്സ് വീണ്ടും മറുപടി ട്വീറ്റ് പങ്കുവച്ചു. ‘ഞാന്‍ സിക്സുകളാണ് കൈകാര്യം ചെയ്യുന്നത് മാഡം. ഫോറുകളല്ല’ -ഗിബ്സ് ട്വീറ്റ് ചെയ്തു. എന്തായാലും രണ്ട് താരങ്ങളുടെ ട്വിറ്റര്‍ സംഭാഷണം ക്രിക്കറ്റ്-ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
aliya bhatt- hershall gibs- comments viral
