Malayalam Breaking News
അച്ഛൻ നിർമിക്കുന്ന സ്പൈസി ചിത്രങ്ങളിൽ അഭിനയിക്കാൻ എനിക്ക് പ്രായമായിട്ടില്ല – അലിയ ഭട്ട്
അച്ഛൻ നിർമിക്കുന്ന സ്പൈസി ചിത്രങ്ങളിൽ അഭിനയിക്കാൻ എനിക്ക് പ്രായമായിട്ടില്ല – അലിയ ഭട്ട്
By
അച്ഛൻ നിർമിക്കുന്ന സ്പൈസി ചിത്രങ്ങളിൽ അഭിനയിക്കാൻ എനിക്ക് പ്രായമായിട്ടില്ല – അലിയ ഭട്ട്
ബോളിവുഡിലെ ക്യൂട്ട് സുന്ദരിയാണ് അലിയ ഭട്ട്. സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളായ അലിയ പക്ഷെ സിനിമയിൽ വന്ന സമയത്ത് പറഞ്ഞ അബദ്ധങ്ങളുടെ പേരിലാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ ഉയർന്നു വന്ന അലിയ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് രൺബീർ കപൂറുമായുള്ള പ്രണയത്തിലൂടെയാണ്.
ഇതിനെ കുറിച്ച് ആലിയ പ്രതികരിച്ചില്ലെങ്കിലും രൺബീർ സമ്മതിച്ചിരുന്നു. നിരവധി ചിത്രങ്ങയിൽ അഭിനയിച്ചെങ്കിലും അലിയ അച്ഛൻ മഹേഷ് ഭട്ടിന്റെ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. അതിന്റെ കാരണമായി അലിയ ഭട്ട് പറയുന്ന കാരണവും രസകരവുമാണ്.
മഹേഷ് ഭട്ട് ഇപ്പോൾ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രങ്ങൾ സ്പൈസിയാണെന്നും അത്തരം വേഷങ്ങൾ ചെയ്യാനുള്ള പ്രായം തനിക്കയില്ലെന്നും അലിയ പറയുന്നു. ജിസം പോലെയോ മർഡർ പോലെയോ ഉള്ള ചിത്രങ്ങളിലെ നായിക കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് സാധിച്ചെന്നു വരില്ലെന്നും അലിയ ഭട്ട് പറയുന്നു.
aliya bhatt about father mahesh bhatt