Malayalam Breaking News
ആ പെൺകുട്ടിയുടെ കഥ കെട്ടിച്ചമച്ചതോ ?! എന്താണ് അതിന് പിന്നിലെ സത്യം !!
ആ പെൺകുട്ടിയുടെ കഥ കെട്ടിച്ചമച്ചതോ ?! എന്താണ് അതിന് പിന്നിലെ സത്യം !!
ആ പെൺകുട്ടിയുടെ കഥ കെട്ടിച്ചമച്ചതോ ?! എന്താണ് അതിന് പിന്നിലെ സത്യം !!
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമായ ആ പെൺകുട്ടിയുടെ കഥ കെട്ടിച്ചമച്ചതോ ?! പാലാരിവട്ടം – തമ്മനം ജംഗ്ഷനിൽ യൂണിഫോമിൽ മീൻ വിൽപ്പന നടത്തുന്ന ഹനാൻ എന്ന പെൺകുട്ടിയെ കുറിച്ചും അവളുടെ കഷ്ടപ്പാടുകളെ കുറിച്ചുമായിരുന്നു രണ്ട് ദിവസമായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്‌തത്. നിരവധി ആളുകൾ ഈ കഷ്ടപ്പാട് കണ്ടറിഞ്ഞ് സഹായഹസ്തവുമായി മുന്നോട്ട് വരികയും ചെയ്‌തിരുന്നു. രാമലീല എന്ന ദിലീപ് ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപി തന്റെ ചിത്രത്തിൽ ആ പെൺകുട്ടിക്കൊരു വേഷം നൽകാം എന്ന സമ്മതിക്കുകയും ചെയ്‌തു.
എന്നാൽ കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമം കെട്ടിച്ചമച്ച വാർത്തയാണ് ഇതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. വെറും മൂന്നു ദിവസമേ ആയുള്ളൂ ആ പെൺകുട്ടി അവിടെ മീൻ വിൽപ്പന തുടങ്ങിയിട്ട് എന്ന് അന്വേഷിച്ചറിഞ്ഞ ചിലർ ഈ വാർത്തയുടെ പൊള്ളത്തരം ഫേസ്‌ബുക്കിലൂടെ പുറത്തു വിടുകയായിരുന്നു. പെൺകുട്ടിക്കെതിരെയും, വാർത്ത പുറത്തു വിട്ട മാധ്യമത്തിനെതിരെയും, സംവിധായകൻ അരുൺ ഗോപിക്കെതിരെയുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നു വരികയാണ്.
യഥാർത്ഥ സഹായം ആവശ്യമുള്ളവർക്ക് അത് ലഭിക്കാതിരിക്കാൻ ഇത്തരം വാർത്തകൾ കാരണമാകും എന്നായിരുന്നു മിക്ക പ്രതികരണങ്ങളിലും ഉണ്ടായിരുന്നത്. ആ പെൺകുട്ടി കഷ്ടപ്പെട്ട് ജീവിക്കുന്നവളാകാം, പക്ഷെ ഇങ്ങനെ കെട്ടിച്ചമച്ച വാർത്ത നൽകി വേണമായിരുന്നോ സഹായം അഭ്യർത്ഥിക്കേണ്ടത് എന്നാണ് പലരും ചോദിക്കുന്നത്.
എന്നാൽ പെൺകുട്ടിയെ നേരിട്ടറിയുന്ന ചിലർ ആ വാർത്ത സത്യമാണെന്ന് വാദിക്കുന്നുമുണ്ട്. വളരെയധികം കഷ്ടപ്പെട്ട് ജീവിക്കുന്ന പെൺകുട്ടിയാണ് ഹനാൻ എന്നും, ആ മാധ്യമത്തിലെ റിപ്പോർട്ടർക്ക് തെറ്റുപറ്റിയതാകാമെന്നുമുള്ള രീതിയിലാണ് അവരുടെ പ്രതികരണം.
തന്റെ പേജിൽ പ്രതിഷേധങ്ങൾ ഉയരുന്നത് കണ്ട അരുൺഗോപി ‘ആ വാർത്ത തെറ്റാണെങ്കിൽ തെന്റെ ആ തീരുമാനം പിൻവലിക്കും” എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്‌തു.
The story of Hanan is fake or not ?!