Actress
മൃഗസംരക്ഷണവും 2.3 ലക്ഷത്തോളം വില വരുന്ന ആഡംബര ഗൂച്ചി ലെതര്‍ ബാഗും; രണ്ടും ഒരുമിച്ച് വേണ്ട, ആലിയ ഭട്ടിനെതിരെ വിമര്‍ശനം
മൃഗസംരക്ഷണവും 2.3 ലക്ഷത്തോളം വില വരുന്ന ആഡംബര ഗൂച്ചി ലെതര്‍ ബാഗും; രണ്ടും ഒരുമിച്ച് വേണ്ട, ആലിയ ഭട്ടിനെതിരെ വിമര്‍ശനം
പ്രമുഖ ആഡംബര ബ്രാന്‍ഡായ ഗൂച്ചിയുടെ ചടങ്ങിനെത്തിയ ബോളിവുഡ് താരം ആലിയ ഭട്ടിനെതിരെ വ്യാപകവിമര്‍ശനം. 2.3 ലക്ഷത്തോളം വില വരുന്ന ആഡംബര ബാഗുമായാണ് ആലിയ ചടങ്ങിനെത്തിയത്. ഒരേ സമയം മൃഗ സംരക്ഷണത്തെ കുറിച്ച് സംസാരിക്കുകയും പശുക്കുട്ടിയുടെ തുകല്‍ കൊണ്ട് നിര്‍മ്മിച്ച ആഡംബര ബാഗുമായി ഇത്തരം ചടങ്ങുകള്‍ക്ക് വരികയും ചെയ്യുന്നതിനെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്ന പ്രധാന വിമര്‍ശനം.
ആലിയ ഭട്ട് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ റിച്ചി മേത്ത സംവിധാനം ചെയ്ത ‘പോച്ചര്‍’ വെബ് സീരീസില്‍ ആനകളെ വേട്ടയാടുന്നതും, അതിനെതിരെ വനപാലകര്‍ പോരാടുന്നതുമാണ് സീരീസിന്റെ പ്രമേയം. കേരളത്തില്‍ അരങ്ങേറിയ യഥാര്‍ത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. ആലിയ ഭട്ടും സീരീസില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സീരീസിന്റെ പ്രചരണാര്‍ത്ഥം എല്ലാ വേദികളിലും ആലിയ മൃഗസംരക്ഷണത്തെ പറ്റിയും മറ്റും സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ ആലിയ ഇപ്പോള്‍ തുകലിന്റെ ബാഗ് ഉപയോഗിക്കുന്നത് ഒരുതരം ഇരട്ടത്താപ്പ് ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനം. ഉപദേശവും ഊഞ്ഞാലാടലും ഒരുമിച്ച് വേണ്ട, നിങ്ങളൊക്കെ എന്ത് സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് കൊടുക്കുന്നത്, ആലിയ മാപ്പ് പറയുക.. എന്നിങ്ങനെ പോവുന്നു സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.
നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ, കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോന്‍, മാല പാര്‍വ്വതി തുടങ്ങിയവരാണ് പോച്ചറിലെ പ്രധാന താരങ്ങള്‍.ഇന്‍വെസ്റ്റിഗേറ്റീവ് െ്രെകം ത്രില്ലര്‍ ഴോണറിലാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണ് വി സീരീസിലൂടെ റിച്ചി മേത്ത പറയുന്നത്.
ജൊഹാന്‍ ഹെര്‍ലിന്‍ ആണ് സീരീസിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഇയോബിന്റെ പുസ്തകം, തുറമുഖം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഗോപന്‍ ചിദംബരം ആണ് പോച്ചര്‍ മലയാളം വേര്‍ഷന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.