Bollywood
ഫോട്ടോക്ക് പോസ് ചെയ്യാൻ പാപ്പരാസികൾ;ഇതൊരു ആശുപത്രിയാണ് ബഹളമുണ്ടാക്കരുതെന്ന് ആലിയ ഭട്ട്!
ഫോട്ടോക്ക് പോസ് ചെയ്യാൻ പാപ്പരാസികൾ;ഇതൊരു ആശുപത്രിയാണ് ബഹളമുണ്ടാക്കരുതെന്ന് ആലിയ ഭട്ട്!
By
സിനിമാതാരങ്ങളെ കണ്ടാൽ വിടാതെ പിന്തുടർന്ന് ശല്യം ചെയ്യുന്നത് പാപ്പരാശികളുടെ പതിവാണ്.പലപ്പോഴും അതുകൊണ്ട് തന്നെ വലിയ സെക്യൂരിറ്റി വലയത്തോടെയാണ് പല താരങ്ങളും പരിപാടികൾക്ക് പങ്കെടുക്കാൻ എത്തുന്നത്.ഇപ്പോളിതാ ആശുപതിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ശല്യം ചെയ്തവർക്ക് മറുപടി നൽകിയിരിക്കുകയാണ് നടി ആലിയ ഭട്ട്.
ആലിയ മുംബൈയിലുള്ള ആശുപത്രിയിലെത്തിയപ്പോഴാണ് പാപ്പരാസികളും പിന്നാലെ എത്തിയത്. പേരു വിളിച്ച് ഫോട്ടോക്ക് പോസ് ചെയ്യാനായി പറഞ്ഞ് പാപ്പരാസികള്‍ ബഹളം തുടങ്ങിയതോടെ ”ആശുപത്രിയാണ് ബഹളം ഉണ്ടാക്കരുത്” എന്ന കര്‍ശന നിര്‍ദേശമാണ് ആലിയ പാപ്പരാസികള്‍ക്ക് നല്‍കിയത്.
മുംബൈയിലെ കുട്ടികള്‍ക്കായുള്ള ആശുപത്രിയില്‍ ഒരു എക്സിബിഷന്റെ ഉദ്ഘാടനത്തിനായാണ് ആലിയ ആശുപത്രിയിലെത്തിയത്. ‘വൈറല്‍ ഭയനി’ എന്ന ഇന്‍സ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
alia bhatt schools papparazis
