Connect with us

ചെട്ടികുളങ്ങര അമ്മയാണ് എനിക്ക് എന്റെ കുഞ്ഞിനെ തിരികെ തന്നത്; നയൻതാരയുടെ അമ്മ ഓമന കുര്യൻ

Actress

ചെട്ടികുളങ്ങര അമ്മയാണ് എനിക്ക് എന്റെ കുഞ്ഞിനെ തിരികെ തന്നത്; നയൻതാരയുടെ അമ്മ ഓമന കുര്യൻ

ചെട്ടികുളങ്ങര അമ്മയാണ് എനിക്ക് എന്റെ കുഞ്ഞിനെ തിരികെ തന്നത്; നയൻതാരയുടെ അമ്മ ഓമന കുര്യൻ

സിനിമയിൽ അഭിനയിക്കണമെന്ന മോഹം പിടിച്ച് വന്ന കുട്ടിയായിരുന്നില്ല തിരുവല്ലക്കാരി ഡയാന, പക്ഷെ അവൾക്ക് അഭിനയിക്കാൻ ഇഷ്ടമാണ് എന്നു താൻ മനസിലാക്കി എന്നാണ് സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞത്. അദ്ദേഹം മനസിനക്കരെയിലേക്ക് നായികയെ തിരയുന്ന നേരത്താണ് മാഗസിൻ കവറിൽ ഡയാനയുടെ ഫോട്ടോ കാണുന്നതും ചിത്രത്തിലേയ്ക്ക് ജയറാമിന്റെ നായികയായി ക്ഷണിക്കുന്നതും. ഇരുപത് വർഷത്തെ കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയത് പലരും സ്വപ്നം കാണുന്നതിനും മുകളിലുള്ള വിജയമാണ്. ഇന്ന് ബോളിവുഡിൽ വരെ ഡിമാന്റുള്ള നായികയായി മാറി കഴിഞ്ഞു.

എന്നാൽ ഇപ്പോഴിതാ നയൻസിന്റെ നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ പുറത്തിറങ്ങിയതിന് പിന്നാലെ അമ്മ ഓമന കുര്യൻ പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദൈവം കഴിഞ്ഞാൽ തന്റെ കുഞ്ഞിനെ തനിക്ക് മനസിലായിടത്തോളം മറ്റാർക്കും അറിയില്ല എന്നാണ് അമ്മക്ക് പറയാനുള്ളത്. ഇടക്ക് വച്ച് ചില സന്ദർഭങ്ങൾ ഉണ്ടായപ്പോൾ മകളെ നഷ്ടപെട്ടുപോകുമോ എന്ന് ഭയന്നിരുന്നു. എന്നാൽ തന്റെ പ്രാർത്ഥന മകളെ തിരികെ എത്തിച്ചുവെന്നും ആ അമ്മ തുറന്നു പറയുന്നു.

ആദ്യം ആയിട്ടാണ് മകളെ കുറിച്ച് അമ്മ മനസ്സ് തുറന്നത്. ഞങ്ങളുടെ ചെട്ടികുളങ്ങര അമ്മ ഒപ്പം തന്നെ ഉണ്ട്. അമ്മയാണ് എനിക്ക് എന്റെ കുഞ്ഞിനെ തിരികെ തന്നത് എന്നും അവർ പറയുന്നുയ രാവിലെ എഴുന്നേറ്റാലുടനെ അമ്മയുടെ അടുത്ത് പോയാണ് ഞാൻ പ്രാർത്ഥിക്കുന്നത്. യേശുവിനെയും പ്രാർത്ഥിക്കും. അതും ഇതുമുണ്ട്. ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ച് തന്നത് എന്നാണ് ഓമന കുര്യൻ പറഞ്ഞത്.

വിഘ്നേഷിനെ കുറിച്ചും ഓമന നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽൽ പറയുന്നുണ്ട്. എന്റെ മോളെ പൊന്നുപോലെ നോക്കുന്ന നല്ലൊരു പയ്യനെ എനിക്ക് തരണേ ദൈവമേയെന്ന്. സത്യത്തിൽ ദൈവം ആ പ്രാർത്ഥന കേട്ടു… നൂറ് ശതമാനവും. ഞാൻ അവനെ പ്രസവിച്ചില്ലെന്നേയുള്ളു. എനിക്ക് വിക്കി മോൻ അത്രയ്ക്ക് ജീവനാണ് എന്നാണ് ഓമന കുര്യൻ പറഞ്ഞത്. വി​ഘ്നേഷിന് തിരിച്ചും ഇതേ സ്നേഹമാണ്. അമ്മ എന്നാണ് നയൻതാരയുടെ അമ്മയുടെ പേര് ഞാൻ സേവ് ചെയ്തിരിക്കുന്നത്.

പിന്നെ അമ്മ എപ്പോഴും ചക്കരയുമ്മ എന്ന് പറയും. മോനെ… ചക്കരയുമ്മ എന്നൊക്കെ പറയും. അതുകൊണ്ട് തന്നെ അമ്മ… ചക്കരയുമ്മ എന്നാണ് സേവ് ചെയ്തിരിക്കുന്നത്. മനുഷ്യർ വളരെ ശുദ്ധരാണെങ്കിൽ അത് നമുക്ക് വളരെ ഇൻസ്പെയറിങ്ങായിരിക്കും. നയൻതാരയുടെ അമ്മ അങ്ങനെയൊരാളാണ്. എനിക്ക് അറിയാവുന്ന മനുഷ്യരിൽ ഏറ്റവും ശുദ്ധയാണ് ഓമനയമ്മ. നെ​ഗറ്റീവ് തോട്ട്സോ, കള്ളമോ, കാപട്യമോ അമ്മയ്ക്കില്ലെന്നാണ് നയൻതാരയുടെ അമ്മയെ കുറിച്ച് വിഘ്നേഷ് പറഞ്ഞത്.

ഇടയ്ക്കിടെ ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങൾ വരുമ്പോൾ നയൻതാരയും വിക്കിയും മക്കളേയും കൂട്ടി കൊച്ചിയിലേക്ക് വന്ന് കുറച്ച് ദിവസം മാതാപിതാക്കൾക്കൊപ്പം ചിലവഴിക്കും. പേരക്കുട്ടികളായ ഉയിരിനും ഉലകത്തിനുമൊപ്പം കളിച്ച് ചിരിച്ച് സന്തോഷത്തോടെ ഇരിക്കുന്ന ഓമന കുര്യന്റെ ചിത്രങ്ങൾ മുമ്പ് വിഘ്നേഷ് ശിവൻ തന്നെ സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്. ഓമന കുര്യന് നയൻതാരയെ കൂടാതെ ഒരു മകൻ കൂടിയുണ്ട്. എന്നാൽ സഹോദരന്റെ കുടുംബത്തിന്റെ ചിത്രങ്ങളൊന്നും നയൻതാരയോ വിഘ്നേഷ് ശിവനോ എവിടെയും പരസ്യപ്പെടുത്തിയിട്ടില്ല.

മകളുടെ ഭർത്താവായല്ല സ്വന്തം മകന്റെ സ്ഥാനമാണ് വിഘ്നേഷിന് നയൻതാരയുടെ അമ്മയുടെ മനസിലെന്ന് അവരുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ് എന്നാണ് ആരാധകരിൽ പലരും പറയുന്നത്. നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററി ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ നയൻതാര പരസ്യമായി നടൻ ധനുഷുമായി ചില വാക്പോരുകളും നടന്നിരുന്നു.

Continue Reading
You may also like...

More in Actress

Trending